
ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാനും പഴയ പ്രതാപം വീണ്ടെടുക്കനുമുറച്ച് ഇടക്കാലത്ത് സ്ഥാന നഷ്ടം സംഭവിച്ച നോക്കിയ രംഗത്ത്. തിരിച്ചു വരവ് അടിപൊളിയാക്കാന്‍ എല്ലാ ബജറ്റിലുമൊതുങ്ങുന്ന അഞ്ചു ഫോണുകളാണ് ഇറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഉടന്‍ എത്തും. ഇവയാണ് അഞ്ച് നൂഗട്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍.
1) നോക്കിയ 6- 20000 രൂപയില്‍ താഴെ
ആന്‍ഡ്രോയിഡ് 7.0 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് നോക്കിയ 6. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി ഗോറില്ല ാസ് ഡിസ്പ്ലേ, 4ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷോടു കൂടിയ 16 മെഗാപിക്സല്‍ ക്യാമറയുണ്ട്.
2) നോക്കിയ 8- 30000 രൂപയില്‍ താഴെ
നോക്കിയ സുപ്രീം എന്ന് അറിയപ്പെടുന്ന ഈ ഫോണ്‍ രണ്ടു ഹാര്ഡ്വെയര് ഓപ്ഷനുകളില്‍ ലഭ്യമാവും. കാല് സെയ്സ് ലെന്‍സുള്ള 24 മെഗാ പിക്സല്‍ പിന് ക്യാമറ, 12 മെഗാപിക്സല്‍ മുന്‍ ക്യാമറ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.
3) നോക്കിയ പി1- 67000 രൂപയില്‍ താഴെ
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ ഫോണ്‍ അവതരിപ്പിക്കും. സ്നാപ്ഡ്രാഗണ്‍ 835 ചിപ്പ്സെറ്റ്, 6ജിബി റാം എന്നിവ ഉണ്ടാകും. കാല് സെയ്സ് ലെന്‍സോടു കൂടിയ 23 മെഗാപിക്സല്‍ ക്യാമറ ഉണ്ടാകും.
4) നോക്കിയ ഡിസി1: 10000 രൂപ
നോക്കിയ സാധാരണ ബഡ്ജറ്റിനെ ലക്ഷ്യമിട്ടിറക്കിയിരിക്കുന്നതാണിത്. 13 മെഗാപിക്സല്‍, 8 മെഗാപിക്സല്‍ എന്നിങ്ങനെയാണ് ക്യാമറ.
5) നോക്കിയ ഇ1- 12000 രൂപ
2ജിബി റാം, 13 മെഗാപിക്സല്‍ 5 മെഗാപിക്സല്‍ എന്നിവയാണ് ക്യാമറ. 5.5 ആയിരിക്കും ഡിസ്പ്ലേ.






