
ജാപ്പനീസ് കാര്നിര്മ്മാതാക്കളായ ടൊയോട്ട എത്യോസ് ലിവ ഡ്യൂവല്‍ടോണ്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ചു. എത്യോസ് ലിവയുടെ പരിഷ്കൃത പതിപ്പ് പുറത്തിറക്കി ഒരു വര്‍ഷം പിന്നിടുന്നതിന് മുന്‍പാണ് ഇരട്ട നിറത്തില്‍ ലിവ ഹാച്ച്ബാക്കിനെ ടൊയോട്ട വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
എത്യോസ് ലിവയുടെ വി, വിഎക്സ് വേരിയന്റുകളുടെ ഡീസല്‍, പെട്രോള്‍ വകഭേദങ്ങളെയാണ് നിരത്തില്‍ എത്തിച്ചിരിക്കുന്നത്. ഡ്യൂവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ പെയിന്റ്ും സ്പോര്‍ടി സ്പോയിലറുമാണ് പഴയ ലിവയില്‍ നിന്നും പുതിയ ലിവയെ വ്യത്യസ്തമാക്കുന്നത്.
പുതിയ ഫ്രണ്ട് ഗ്രില്‍, ക്രോം ഫോഗ് ലാമ്പ്, ഇലക്ട്രിക്കല്‍ ഓആര്‍വിഎമുകള്‍, ഡയമണ്ട് കട്ട് അലോയി വീല്‍, സ്പോര്‍ടി റൂഫ് സ്പോയിലര്‍, ബ്ലാക്ക് എബിസി പില്ലര്‍ എന്നിവയാണ് പുറം മോടിയില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍.
79 ബിഎച്ച്പിയും 104 എന്‍എം ടോര്‍ക്കുമുള്ള 1197 സിസി പെട്രോള്‍ എന്‍ജിനും 67 ബിഎച്ച്പിയും 170 എന്‍എം ടോര്‍ക്കുമുള്ള 1364 സിസി ഡീസല്‍ എന്‍ജിനുമാണ് ലിവ ഡ്യൂവല്‍ ടോണിന്റെ കതുത്ത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനും ഉള്ളത്.
ഡ്യൂവല്‍ടോണ്‍ പെ്രോള് വേരിയന്റിന് 5.94 ലക്ഷം മുതല്‍ 6.44 ലക്ഷവും ഡീസലിന് 7.24 മുതല്‍ 7.61 ലക്ഷം വരെയുമാണ് മുംബൈ എകസ്ഷോറും വില.