ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും കൂട്ടരും ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറുമായി ഒന്നിക്കുന്നു. എഐഡിഎംകെ യുടെ മുതിര്‍ന്ന നേതാക്കളായ പി.എച്ച്. പാണ്ഡ്യന്, മുനിസ്വാമി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ പനീര്നെല്വത്തിനൂണ്ടെന്നാണ് സൂചനകള്‍. പുതിയ കൂട്ടുകെട്ട് സംബന്ധിച്ച വിവരം പനീര്‍സെല്‍വം ഇന്ന് വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
ഈ മാസം 24 ന് ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തിളച്ചു മറിയുന്ന തമിഴ് രാഷ്ട്രീയത്തില്‍ പുതിയ കൂട്ടുകെട്ട് ജയലളിതയുടെ പിന്‍ഗാമി എന്ന വാദം ഉയര്‍ത്തുന്ന ശശികലയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും.






