
മകള്‍ നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൂര്‍ണിമയും ഇന്ദ്രജിത്തും. ഇളയ മകള്‍ നക്ഷത്രയ്ക്ക് മധുരപ്പതിനാറു എന്ന കുറിപ്പിനൊപ്പമായിരുന്നു മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവെച്ചത്. പിറന്നാള്‍ ആശംസകള്‍ നച്ചുവേ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്.
ആദ്യദിനം മുതല്‍ ഇന്നുവരെ ഏറ്റവും കൂളായ കുട്ടി, ഹാപ്പി ബര്‍ത്തഡേ പൂക്കീ എന്നാണ് മകളുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് കുറിച്ചത്. പൃഥ്വിരാജ് സുകുമാരനും നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസ പങ്കുവെച്ചിട്ടുണ്ട്.






