
തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ഭീഷണിയായി റിലീസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കുന്ന തമിഴ് റോക്കേഴ്സ് സിങ്കം 3യെ പരസ്യമായി വെല്ലുവിളിച്ചു. സിങ്കം3 ലൈവ് സ്ട്രീമിങ് നടത്തുമെന്ന് നിര്‍മ്മാതാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞതോടെ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പുതിയ ഭീഷണി. നിമിഷങ്ങള്‍ക്കകം സിനിമ എത്തുമെന്നാണ് ട്വീറ്റ്.
തമിഴ് റോക്കേഴ്സിന്റെ ഭീഷണിക്ക് അന്നു തന്നെ നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മറുപടി നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തെ തങ്ങളുടെ കഠിനപ്രയത്നമാണ് ചിത്രമെന്നും ലൈവ് സ്ട്രീമിംഗ് നടത്തിയാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആറ് മാസത്തിനകം ജയിലിലാകുമെന്നും രാജ പറഞ്ഞു.
എന്നാല്‍ ഭീഷണിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് തമിഴ് റോക്കേഴ്സ്. സിങ്കം 3 തങ്ങള്‍ പറഞ്ഞതുപ്രകാരം ലൈവ് സ്ട്രീമിംഗ് നടത്തുമെന്നും മിനിറ്റുകള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്നും തമിഴ് റോക്കേഴ്സ് ട്വീറ്റ് ചെയ്തിരിക്കുകയാണ്.







Comments