പോക്സോ കേസില്‍ പ്രതിയായ നൃത്തസംവിധായകന്‍ ജാനി മാസ്റ്ററോടൊപ്പം പ്രവര്‍ത്തിച്ചതിന് സംവിധായകന് വിഘ്നേഷ് ശിവനും നടിയും നിര്‍മാതാവുമായ നയന്‍താരയ്ക്കും വിമര്‍ശനം. വിഘ്നേഷ് ശിവന് തന്റെ വരാനിരിക്കുന്ന ചിത്രമായ ലവ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജാനി മാസ്റ്ററുമായുളള സഹകരണം സ്ഥിരീകരിച്ച് ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്.
ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ സെറ്റില്‍ വിഘ്നേഷ് ശിവനൊപ്പം നില്ക്കുന്ന ചിത്രങ്ങളും വീഡിയോയും ജാനി മാസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. എന്നില്‍ അര്‍പ്പിച്ച കരുതലിനും ബഹുമാനത്തിനും വിശ്വാസത്തിനും വേണ്ടി നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ് എന്നായിരുന്നു ജാനി മാസ്റ്ററുടെ പോസ്റ്റ്.

വിഘ്നേഷ് ശിവന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസറ്റ് പങ്കുവെച്ചു. സ്വീറ്റ് മാസ്റ്റര്‍ ജി. ടീം എല്‍.ഐ.കെ നിങ്ങളെയും നിങ്ങളുടെ വൈബിനെയും വളരെയധികം സ്നേഹിക്കുന്നു എന്ന കുറിപ്പോടെയാണ് വിഘ്നേഷ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് വൈറലായതിന് തൊട്ടുപിന്നാലെ ലൈഗികാതിക്രമ ആരോപണവിധേയനായ ഒരാളുമായി സഹകരിക്കുന്നതിന് വിഘ്നേഷ് ശിവനെ പലരും വിമര്‍ശിച്ചു.

ജാനി മാസ്റ്ററുമായി സഹകരിച്ചതിന് വിഘ്നേഷിന്റെ ഭാര്യയും ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നിര്‍മാതാക്കളില്‍ ഒരാളുമായ നയന്‍താരയെയും ചിലര്‍ വിമര്‍ശിച്ചു.
അതേസമയം സെപ്റ്റംബര്‍ 18 നാണ് ചിത്രം റിലീസാകുന്നത്. പ്രദീപ് രംഗനാഥനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. കൃതി ഷെട്ടിയാണ് നായിക. എസ്.ജെ സൂര്യ, ഗൗരി കിഷന്, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Comments