മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള തിരക്കഥാകൃത്തും സംവിധായകനും നടനുമാണ് അനൂപ് മേനോന്. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്ന താരം മികച്ച കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സ് കീഴടക്കിയത്. അഭിനയത്തോടൊപ്പം തനിക്ക് കഥയെഴുത്തും സംവിധാനവും വഴങ്ങുമെന്ന് പിന്നീട് വന്ന സിനിമകളിലൂടെ അനൂപ് മേനോന് തെളിയിച്ചു. തുടരെത്തുടരെ സിനിമകള്‍ ചെയ്യാറില്ലെങ്കിലും പ്രേക്ഷകമനസ്സില്‍ തന്റേതായ ഒരു ഇടം എപ്പോഴും താരത്തിനുണ്ട്.
മോഹന്‍ലാലും താനും ഒരുമിക്കുന്ന സിനിമ വരുമെന്ന് അനൂപ് മേനോന് മുന്‍പും പറഞ്ഞിട്ടുണ്ട്. താന്‍ സംവിധായകനായി ക്യാമറ ചലിപ്പിച്ചും മുന്നില്‍ നിന്ന് മോഹന്‍ലാല്‍ അഭിനയിച്ചുമാണ് ആ സിനിമ പ്രേക്ഷകരിലേക്ക് എത്തുക എന്നറിഞ്ഞതു മുതല്‍ അതിന്റെ ഓരോ അപ്ഡേറ്റുകള്‍ക്കുമായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്യുന്ന ആ ലാല്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണെന്ന് പറയുകയാണ് അനൂപ് മേനോൻ. ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിക്കുകയാണെന്നും അനൂപ് മേനോനില്‍ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള മോഹൻലാല്‍ ചിത്രമായിരിക്കും ഇതെന്നും താരം പറഞ്ഞു.
‘‘മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രം അടുത്ത വർഷമേ സംഭവിക്കൂ. ചിത്രത്തിന്റെ നിർമാതാക്കള്‍ മാറി. കൊല്‍ക്കത്തയിലെ ദുർഗാപൂജയുടെ പശ്ചാത്തലത്തിലാണ് ഒരു പ്രധാന രംഗം ചിത്രീകരിക്കുന്നത്. അതിനി അടുത്ത വർഷമേ നടക്കൂ. കാരണം 20 ദിവസത്തെ ചിത്രീകരണമാണ് ദുർഗാപൂജയുമായി ബന്ധപ്പെട്ടുള്ളത്. അതൊരു ആക്ഷൻ രംഗമായിരിക്കും. യഥാർത്ഥ ദുർഗാപൂജയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കണമെന്നാണ് ആഗ്രഹം. മറ്റൊരു പ്രൊഡക്ഷൻ ടീമായിരിക്കും ചിത്രം ചെയ്യുന്നത്. തന്റെ പടത്തെക്കുറിച്ച് പ്രേക്ഷകരുടെ മനസ്സിലുള്ള ലാലേട്ടനില്‍ നിന്ന് കടുകിട വ്യത്യാസമില്ലാത്ത ചിത്രമാണിത്...
അഞ്ച് പാട്ടുകളും മൂന്ന് ഫൈറ്റുകളുമുള്ള ഒരു സിനിമ തന്നെയാണത്. അതൊരു വലിയ ചിത്രമാണ്, അത് നടത്തിയെടുക്കാൻ കുറച്ചു കാലതാമസമുണ്ട്. അതിന്റെ ബജറ്റ് വളരെ വലുതാണ്. ആ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് സമയമെടുത്ത് തന്നെ ചെയ്യാം എന്നാണ് ലാലേട്ടനും പറഞ്ഞിരിക്കുന്നത്. അത് അതിന്റെ ഏറ്റവും ബ്രില്യന്റ് ആയ സ്പേസില്‍ നടക്കട്ടെ എന്ന് തന്നെയാണ് അദ്ദേഹവും പറഞ്ഞത്...’’ അനൂപ് മേനോൻ പറഞ്ഞു.

Comments