മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സീരിയലുകളിൽ ഒന്നാണ് കൗമുദി ടിവിയിൽ സംപ്രേക്ഷണ ചെയ്തുവരുന്ന 'അളിയൻസ്'. മഞ്ജു പത്രോസ്, അനീഷ് രവി, റിയാസ് നർമകല, സൗമ്യ ഭാഗ്യനാഥൻ എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ സഹോദരനും സഹോദരിയുമായി എത്തുന്നത് മഞ്ജു പത്രോസും അനീഷ് രവിയുമാണ്. സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും മഞ്ജുവിന് സഹോദരതുല്യനാണ് അനീഷ്. ഇപ്പോഴിതാ, അനീഷിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മഞ്ജു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.‘സൽപുത്രനായ എന്റെ പ്രിയപ്പെട്ട സഹോദരന് പിറന്നാൾ ആശംസകള്‍ ’എന്നാണ് അനീഷിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചത്.

രണ്ടു അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന 'അളിയൻസി'ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുണ്ട്. 2020 ഫെബ്രുവരി 24 നാണ് 'അളിയൻസ്' സംപ്രേക്ഷണം ആരംഭിച്ചത്.

Comments