ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തല്‍ ; പി.പ്രശാന്ത് ഐഎഎസിനെതിരേ അന്വേഷണവും

Authored by Web Desk | Last updated: 24 Jul 2025, 12:28 PM | 1 min read

Print
Investigation against P. Prashant IAS
തിരുവനന്തപുരം: മുതിര്‍ന്ന ഉദ്യോഗസ്ഥരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് എന്‍ പ്രശാന്ത് ഐഎഎസി നെതിരേ അന്വേഷണം. സസ്‌പെന്‍ഷന്‍ ചെയ്ത് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡേയ്ക്കാണ് അന്വേഷണ ചുമതല. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


മുതിര്‍ന്ന ഉദ്യോഗസ്ഥരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി എന്നതാണ് സസ്‌പെന്‍ഷന് കാരണമായി പറഞ്ഞിരിക്കുന്നത്. സര്‍വീസ് ച്ട്ടലംഘനം കാണിച്ചാണ് സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പ്രസന്റിംഗ് ഓഫീസര്‍. ഗോപാലകൃഷ്ണന്‍ ഐഎഎസ്, എ ജയതിലക് എന്നിവര്‍ക്കെതിരേ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കാരണത്താലായിരുന്നു സസ്പെന്‍ഷന്‍.


പ്രശാന്ത് സാമൂഹ്യ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എഴുതിയിരുന്നു. പല ഘട്ടങ്ങളിലും പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേ സമയം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എന്തായിരുന്നു അധിക്ഷേപം എന്നറിയാന്‍ ആകാംക്ഷയുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്. അഴിമതിയും, വ്യാജരേഖ ചമയ്ക്കലും, സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജന മധ്യത്തില്‍ ഇടുന്നതിനെ എന്തിനാണാവോ 'അധിക്ഷേപിച്ചു' എന്ന് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ ചോദിച്ചു.


'ഞാനെന്താണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് അവിടെപ്പോയി വായിച്ചാല്‍ ഇപ്പോഴും കാണാം. ചെയ്തത് പുറത്തറിഞ്ഞതിലുള്ള ജാള്യതയാണോ ഈ 'അധിക്ഷേപം' എന്നും നരേറ്റീവ് മാറ്റാനും ഉന്നയിച്ച വിഷയം കുഴിച്ച് മൂടാനും ഇതുകൊണ്ടാവില്ലെന്നും പറഞ്ഞിട്ടുണ്ട്. അധിക്ഷേപമെന്നും വരുത്തിത്തീര്‍ത്ത് ചെയ്ത ഗുരുതരമായ കുറ്റങ്ങള്‍ എക്കാലവും മറയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags

  • suspension
  • p. prashant ias

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയുടെ മരണം: ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയുടെ മരണം: ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

താമരശ്ശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്: ഏറ്റുമുട്ടിയത് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും

താമരശ്ശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്: ഏറ്റുമുട്ടിയത് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും

നാദാപുരത്ത്  ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കയത്തിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം

നാദാപുരത്ത് ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കയത്തിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം

വീണാ ജോർജ്  ഇത്തവണയും സുരക്ഷിതയെന്ന്  സിപിഎം ബൂത്ത് തല അവലോകനം

വീണാ ജോർജ് ഇത്തവണയും സുരക്ഷിതയെന്ന് സിപിഎം ബൂത്ത് തല അവലോകനം

എച്ച്ആര്‍ഡിഎസ് സെക്രട്ടറിക്കെതിരായ പോക്‌സോ പരാതി; പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

എച്ച്ആര്‍ഡിഎസ് സെക്രട്ടറിക്കെതിരായ പോക്‌സോ പരാതി; പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

ജന്മദിനത്തില്‍ കേരളത്തിലെ 9 ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ; അകമഴിഞ്ഞ സംഭാവന നല്‍കി അനന്ത് അംബാനി

ജന്മദിനത്തില്‍ കേരളത്തിലെ 9 ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ; അകമഴിഞ്ഞ സംഭാവന നല്‍കി അനന്ത് അംബാനി