തമിഴകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായി എത്തുന്ന കൂലി. അനിരുദ്ധിന്റെ മ്യൂസിക്കിലെത്തുന്ന ‘കൂലി’യില്‍ ആമീര്‍ ഖാനടക്കം അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ്.
കേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ്. സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മികച്ച വരവേല്‍പ്പാണ് ടീസറിന് ആരാധകര്‍ നല്‍കിയത്.
ഇപ്പോഴിതാ ഈ സിനിമയില്‍ താന്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന സീനിനെക്കുറിച്ച് മനസുതുറക്കുകയാണ് ലോകേഷ് കനകരാജ്. കൂലി സിനിമയുടെ ഇന്റര്‍വെല്‍ സീനാണത് എന്നും ആ സീന്‍ തിയേറ്ററില്‍ ആരാധകർക്കൊപ്പം കാണാനായി താൻ കാത്തിരിക്കുകയാണെന്നും അതിനായി രണ്ട് വർഷത്തോളം താൻ പ്ലാൻ ചെയ്തിരുന്നെന്നും ലോകേഷ് പറഞ്ഞു.
‘‘കൂലിയുടെ ഇന്റർവെല്‍ സീൻ തിയേറ്ററില്‍ കാണാനായി ഞാൻ കാത്തിരിക്കുകയാണ്. ഞാനൊരു കമല്‍ ഫാൻ ആയതിനാല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ സ്പെഷ്യല്‍ ആണ് പക്ഷെ ഇന്ന് ഞാൻ രജനികാന്തിനെ വെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ ആ ഒരു സ്പെഷ്യല്‍ ഇന്റെർവെലിനായി ഞാൻ രണ്ട് വർഷത്തോളം പ്ലാൻ ചെയ്തിട്ടുണ്ട്. അത് തിയേറ്ററില്‍ രജനി ആരാധകർക്കൊപ്പം ഇരുന്നു കാണാനായി ഞാൻ കാത്തിരിക്കുകയാണ്...’’ ലോകേഷ് പറഞ്ഞു. സംവിധായകന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയിലും ആ സീന്‍ കാത്തിരിക്കുന്നതിന്റെ ആവേശം കൂട്ടിയിട്ടുണ്ട്.

മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 നാണ് റിലീസ് ചെയ്യുന്നത്. രജനികാന്തും ലോകേഷും ഒരുമിക്കുന്ന ആദ്യ സിനിമയായതു കൊണ്ടു തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തില്‍ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നതും അണിയറപ്രവര്‍ത്തകര്‍ പങ്കിട്ടിരുന്നു. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയില്‍ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോര്‍ട്ട്.

Comments