
ചെന്നൈ : ശശികലയെ പിന്തുണച്ചിരുന്ന രണ്ട് എം.പിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പിലെത്തി. നാമക്കല്‍ എംപി പി.ആര് സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍ എന്നിവരാണ് പനീര്‍ശെല്‍വം പക്ഷത്തേയ്ക്ക് എത്തിയിരിക്കുന്നത്.
എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീര്‍ശെല്‍വം പക്ഷത്തേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പുതുച്ചേരി മേഖലയില്‍ നിന്നുള്ള എം.എല്‍.എമാര്‍ യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പോണ്ടിച്ചേരി എം.എല്‍.എ അന്പഴകന് പറഞ്ഞു.
മുന്‍പ് രാജ്യസഭ എംപി മൈത്രേയന് മാത്രമാണ് പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കിയിരുന്നത്.






