
ചെന്നൈ : ജയലളിതയുടെ ആത്മാവാണ് തന്നെ നയിക്കുന്നതെന്ന് തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. ശശികലയുടെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പനീര്‍ ശെല്‍വം ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശശികലയ്ക്കെതിരെ പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് പനീര്‍ശെല്‍വം മറീന ബീച്ചിലെ ജയലളിതയുടെ ശവകുടിരത്തില്‍ എത്തുകയും ധ്യാനനിരതനായി കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു ശക്തിയാര്‍ജിച്ച് പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തിയത്. തന്നെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നിര്‍ബന്ധിപ്പിച്ച് രാജിവെച്ചതാണെന്നും പനീര്‍ശെല്‍വം പറഞ്ഞിരുന്നു.
ക്ഷമ പരീക്ഷിക്കരുതെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് ശശികല ഗവര്‍ണ്ണര്‍ക്ക് കത്തു നല്‍കിയതിന് പിന്നാലെയായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രതികരണം.






