
ഇന്ത്യന്‍ നിരത്തുകളിലെ നിറസാന്നിധ്യമായിരുന്ന അംബാസിഡര്‍ ഇനിമുതല്‍ ഫ്രഞ്ച് കമ്പനിയായിരിക്കും പുറത്തിറക്കുക. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷെയാണ് അംബാസിഡറിനെ സ്വന്തമാക്കിയിരിക്കുന്നത്.
80 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാന്‍ മോട്ടേഴ്സ് ബ്രാന്‍ഡ് പ്യൂഷെയ്ക്ക് കൈമാറിയതെന്ന് സികെ ബിര്‍ല ഗ്രൂപ്പ് വക്താവ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പായിരുന്നു സികെ ബിര്‍ല ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അംബാസഡര്‍ കാറുകളുടെ ഉല്പാദനം നിര്‍ത്തിവെച്ചത്.
ഹിന്ദുസ്ഥാന്‍ മോട്ടേഴ്സായിരുന്നു ഇന്ത്യന്‍ നിരത്തുകളില്‍ അംബാസഡറിനെ അവതരിപ്പിച്ചത്. പ്യൂഷെ ഏറ്റെടുത്തിട്ടുണ്ടെങ്കിലും അംബാസഡള് വീണ്ടും നിരത്തുകളില്‍ എത്തുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. വിശാലമായ അകത്തളവും സുഖകരമായ യാത്രയും പ്രദാനംചെയ്തുകൊണ്ട് എണ്‍പതുകളില്‍ ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണിരുന്ന കാറായിരുന്നു അംബാസഡര്‍.
2014 മെയ് മാസത്തിലാണ് ഹിന്ദുസ്ഥാന്‍ മോട്ടേഴ്സ് അംബാസിഡര്‍ കാറുകളുടെ നിര്‍മ്മാണം അവസാനിപ്പിച്ചത്. വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടതാണ് ഉത്പാദനം നിര്‍ത്താന്‍ ഇടയായത്.






