കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ ഏകദേശം 500 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയിലായിരുന്നു ഭൂചനലം. ആരോഗ്യ സംവിധാനങ്ങള്‍ എത്താന്‍ ശ്രമിക്കുന്നതിനാല്‍ ഔദ്യോഗിക മരണസംഖ്യ സ്ഥിരീകരിക്കുന്നതേയുള്ളൂ.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്ഥാനാണ് വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രകമ്പനം പാകിസ്ഥാനിലും അനുഭവപ്പെട്ടു യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ ജലാലാബാദിന്റെ കിഴക്ക്-വടക്ക് കിഴക്ക് ഏകദേശം 27 കിലോമീറ്റര്‍ അകലെ അര്‍ദ്ധരാത്രിയോടെയാണ് ഭൂകമ്പമുണ്ടായത്. തലസ്ഥാനമായ കാബൂളിലും, ഏകദേശം 370 കിലോമീറ്റര്‍ അകലെയുള്ള അയല്‍രാജ്യമായ പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രകമ്പനം അനുഭവപ്പെട്ടു.
താരതമ്യേന ആഴം കുറഞ്ഞ, എട്ട് കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. ആദ്യ ഭൂകമ്പത്തിന് ശേഷം, 30 മിനിറ്റിനുള്ളില്‍ 4 നും 5 നും ഇടയില്‍ തീവ്രത രേഖപ്പെടുത്തിയ മൂന്നോ നാലോ തുടര്‍ചലനങ്ങളും ആ മേഖലയിലുണ്ടായി.
ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ സാധാരണയായി ആഴത്തിലുള്ള ഭൂകമ്പങ്ങളെക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. യൂറേഷ്യന്‍, ഇന്ത്യന്‍ ടെക്റ്റോണിക് ഫലകങ്ങളുടെ സംഗമസ്ഥാനത്തുള്ള ഹിന്ദു കുഷ് പര്‍വതനിരകളില്‍ അഫ്ഗാനിസ്ഥാനില്‍ ഇടയ്ക്കിടെ ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച വരെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ വെള്ളപ്പൊക്കമുണ്ടായി. അതില്‍ അഞ്ച് പേര് മരിക്കുകയും വിളകളും സ്വത്തുക്കളും നശിക്കുകയും ചെയ്തതായി പ്രവിശ്യാ അധികൃതര്‍ അറിയിച്ചു.

Comments