
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വെബ്സൈറ്റ് ഓഫ്ലൈനാക്കി. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എഴുന്നുറോളം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സംഭവങ്ങളില്‍ 8348 പേര് അറസ്റ്റിലാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം എന്‍.എസ്.ജിയുടെ ഔദ്യോഗിക വെബ്സൈറ്റ് പാകിസ്താനില്‍ നിന്നും ഹാക്ക് ചെയ്തിരുന്നു. എന്‍.എസ്.ജി വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക് ഹാക്കര്‍മാര്‍ സൈറ്റില്‍ പ്രധാനമന്ത്രിക്കെതിരെ അസഭ്യവാക്കുകള്‍ പോസ്റ്റ് ചെയ്യുകയും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറില്‍ യു.എസ്, യൂറോപ്പ്, ആഫ്രിക്ക എന്നിവടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.






