
കൊച്ചി: ടി.വി.എസ്. മോട്ടോര്‍ കമ്പനി (ടി.വി.എസ്.എം) രാജ്യത്തെ വേഗതയേറിയ ഹൈപ്പര്‍ സ്പോര്‍ട്ട് സ്കൂട്ടറായ ടി.വി.എസ്. എന്‍ടോര്‍ക് 150 വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റെല്‍ത്ത് വിമാനങ്ങളുടെ രൂപകല്പനയില്നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സ്കൂട്ടറിന് 149.7 സിസി റേസ് ട്യൂണ്‍ ചെയ്ത എന്‍ജിനാണ് കരുത്ത് പകരുന്നത്. പുതുതലമുറ റൈഡര്‍മാരെ ലക്ഷ്യമിട്ട് ഉയര്‍ന്ന പ്രകടനവും സ്പോര്‍ട്ടി സൗന്ദര്യവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ടി.വി.എസ് എന്‍ടോര്‍ക് 150 രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 1,19,000 രൂപ എക്സ്ഷോറൂം പ്രത്യേക പ്രാരംഭ വില.
മള്‍ട്ടി പോയിന്റ് പ്ര?ജക്ടര്‍ ഹെഡ്ലാമ്പുകള്‍, എയറോഡൈനാമിക് വിങ്ലെറ്റുകള്‍, കളേഡ് അലോയ് വീലുകള്‍, സിഗ്നേച്ചര്‍ മഫ്ളര്‍ നോട്ട് എന്നിവ റേസിങ് ഡി.എന്‍.എക്ക് ഊന്നല്‍ നല്കുമ്പോള്, അലക്സ, സ്മാര്‍ട്ട് വാച്ച് എന്നിവയുമായുള്ള സംയോജനവും ലൈവ് ട്രാക്കിങ്, നാവിഗേഷന്‍, ഒ.ടി.എ അപ്ഡേറ്റുകള് എന്നിവയുള്‍പ്പെടെ 50ലധികം സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഹൈ-റെസല്യൂഷന്‍ ടി.എഫ്.ടി ക്ലസ്റ്ററും ഈ വിഭാഗത്തിലെ ഏറ്റവും നൂതനമായ സ്കൂട്ടറാക്കി ടി.വി.എസ് എന്‍ടോര്‍ക് 150നെ മാറ്റുന്നു. 6.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 60 കി.മീ/മണിക്കൂര്‍ വരെ വേഗത കൈവരിക്കാനും 104 കി.മീ/മണിക്കൂര്‍ ടോപ്പ് സ്പീഡിലെത്താനും ഇതിന് സാധിക്കും.
ടിവിഎസ് എന്‍ടോര്‍ക് 150 രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. ടി.വി.എസ്. എന്‍ടോര്‍ക് 150-സ്റ്റെല്‍ത്ത് സില്‍വര്‍, റേസിങ് റെഡ്, ടര്‍ബോ ബ്ലൂ, ടിവിഎസ് എന്‍ടോര്‍ക് 150 വിത്ത് ടിഎഫ്ടി ക്ലസ്റ്റര്‍- നൈട്രോ ഗ്രീന്‍, റേസിങ് റെഡ്, ടര്‍ബോ ബ്ലൂ.






