ഇന്ത്യൻ സ്റ്റാൻഡ്-അപ്പ് കൊമേഡിയനും തമിഴ് സിനിമ താരവുമായിരുന്ന, തമിഴകത്തെ ഏറെ ചിരിപ്പിച്ചിരുന്ന ഹാസ്യതാരം റോബോ ശങ്കറിന്റെ വേര്‍പാടി വലിയ ഞെട്ടലോടെയാണ് സിനിമാലോകവും ആരാധകരും കേട്ടറിഞ്ഞത്. സിനിമ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗ്യാസ്ട്രോഇന്റസ്റ്റൈനൽ രക്തസ്രാവവും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തന വൈകല്യവും മൂലം ഗുരുതരാവസ്ഥയിലാണ് റോബോ ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കമൽ ഹാസൻ, കാർത്തി, സിമ്രാൻ, രാധിക ശരത് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി നിരവധിപേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.
ഇപ്പോഴിതാ റോബോ ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുകയാണ് നടൻ കാർത്തി. മോശം ശീലങ്ങള്‍ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നുവെന്നും ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയെന്നും കാര്‍ത്തി കുറിച്ചു.
‘‘കാലങ്ങളോളം നീണ്ടു നില്ക്കുന്ന ചില മോശം ശീലങ്ങള്‍ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു…ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയി... റോബോ ശങ്കറിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം രേഖപ്പടുത്തുന്നു...’’ കാർത്തി കുറിച്ചു.
തമിഴ് സിനിമ ലോകം വളരെ ഞെട്ടലോടെയാണ് റോബോ ശങ്കറിന്റെ മരണവാർത്ത അറിഞ്ഞത്. ഒട്ടനവധി താരങ്ങളും ആരാധകരും താരത്തിന്റെ വിയോഗത്തില്‍ അനുശോചനം കുറിക്കുന്നുണ്ട്.

ഭാര്യ പ്രിയങ്കയ്ക്കൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ഷൂട്ടിംഗിനിടെയാണ് റോബോ ശങ്കർ ബോധരഹിതനായി വീണത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ കരള്‍, വൃക്ക എന്നിവ തകരാറിലാണെന്ന് കണ്ടെത്തിയിരുന്നു. രാത്രി 8.30 ഓടെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു. രണ്ട് വർഷം മുൻപ് മഞ്ഞപിത്തം ബാധിച്ച് അത്യാഹിത നിലയിലായിരുന്നു നടൻ. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ നല്‍കുന്നതിനിടെ ആയിരുന്നു അന്ത്യം.
ചെന്നൈ കാതൽ, ദീപാവലി, അഴകൻ അഴഗി, ഇതാർക്കുതനെ ആസൈപട്ടൈ ബാലകുമാര, വായ്മൂടി പേസവും തുടങ്ങിയ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. ധനുഷ് നായകനായ മാരി എന്ന ചിത്രത്തിലെ റോബോ ശങ്കറിന്റെ കഥാപാത്രം ശ്രദ്ധി ക്കപ്പെട്ടതാണ്. മാരി 2, വിശ്വാസം, പുലി, മിസ്റ്റർ ലോക്കൽ, കോബ്ര തുടങ്ങി നിരവധി സിനിമകളിൽ ശങ്കർ അഭിനയിച്ചിട്ടുണ്ട്. മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജില്‍ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കര്‍ എന്നപേരു ലഭിച്ചത്.

Comments