ഹൈദരാബാദില്‍ കനത്ത മഴയെ തുടര്‍ന്ന് ഗതാഗതാക്കുരുക്കും റോഡിലെ വെള്ളക്കെട്ടും രൂക്ഷമായിവരുകയാണ്. ഇതിനിടയിലാണ് വെള്ളം നിറഞ്ഞ റോഡില്‍ വച്ച് ഒഴുക്കില്‍ പെട്ടുപോയ ഒരു യുവാവ് അനുഭവം പങ്കുവച്ച് രംഗത്തെത്തിയത്. റോഡിലെ കുത്തിയൊലിക്കുന്ന വെള്ളത്തില്‍ അകപ്പെട്ട തന്നെ രക്ഷപ്പെടുത്തിയത് ഡെലിവറി ജീവനക്കാരാണ് എന്ന് പറയുകയാണ് ഈ യുവാവ്. എക്സിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. സൊമാറ്റോ, സ്വിഗ്ഗി, ഈ വെള്ളപ്പൊക്കത്തില്‍ ഭക്ഷണം എത്തിച്ചു നല്‍കുക മാത്രമല്ല നിങ്ങളുടെ റൈഡര്‍മാര്‍ ചെയ്യുന്നത്, എന്നെയും എന്റെ ബൈക്കിനെയും വെള്ളപ്പൊക്കത്തില്‍ ഒഴുകി പോകുന്നതില്‍ നിന്ന് രക്ഷിക്കുക കൂടി ചെയ്തു എന്ന കാര്യം ഷെയര്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഹൈദരാബാദില്‍ അര്‍ദ്ധരാത്രിയില്‍ വീട്ടിലെത്താന്‍ ശ്രമിച്ച എന്നെപ്പോലുള്ള നൂറുകണക്കിന് ആളുകള്‍ക്കാണ് അവര്‍ ഈ സഹായങ്ങള്‍ ചെയ്തത് എന്നും യുവാവിന്റെ പോസ്റ്റില്‍ പറയുന്നു. സുമിത് ഝാ എന്ന മാധ്യമപ്രവര്‍ത്തകനാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയും കുറിപ്പും ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍, സ്വിഗ്ഗി, സൊമാറ്റോ യൂണിഫോം ധരിച്ച ആളുകള്‍ അരപ്പൊക്കം വെള്ളത്തിനടിയിലൂടെ ഒരു ബൈക്ക് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നത് കാണാം. വെള്ളം വളരെ അപകടകരമായ രീതിയില്‍ കുത്തിയൊഴുകുന്നതായും യാത്ര അതീവ ദുഷ്കരമാണ് എന്നും വീഡിയോ കാണുമ്പോള്‍ തന്നെ വ്യക്തമാണ്. റോഡിന്റെ ഇരുവശങ്ങളിലുമായി അങ്ങോട്ടോ ഇങ്ങോട്ടോ പോകാനാകാത്തവണ്ണം അനേകം വണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയത്. ഡെലിവറി ജീവനക്കാര്‍ കാണിച്ച മനുഷ്യത്വം അഭിനന്ദിക്കപ്പെടേണ്ടതാണ് എന്നാണ് പലരും പറഞ്ഞത്. അതേസമയം, ഇത്രയും അപകടകരമായ സാഹചര്യങ്ങളില്‍ ആരാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്, എന്തിനാണ് അത് ചെയ്യുന്നത് എന്നും പലരും ചോദിച്ചിട്ടുണ്ട്.

Comments