'രാജ്യത്തെ തേയിലയുടെ ആഭ്യന്തര ഉപഭോഗം വര്‍ധിക്കണമെങ്കില്‍ വരാനിരിക്കുന്ന തലമുറയെ ചായ കുടിപ്പിക്കണം. അതിന് ഒരു ഉത്പന്നമാണ് വില്‍ക്കുന്നത് എന്ന രീതിയിലല്ല, അവരെ സമീപിക്കേണ്ടത്' തേയിലയുടെ ആഭ്യന്തര ഉപഭോഗത്തിലുണ്ടാകുന്ന കുറവ് എങ്ങനെ പരിഹരിക്കാമെന്ന് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ടീ അസോസിയേഷന് ചെയര്മാന് ഹേമന്ത് ബംഗൂര്‍.
മാത്രമല്ല ചെറുപ്പക്കാര്‍ മുന്തലമുറയിലുള്ളവരെ പോലെ ദിവസേന ചായ കുടിക്കുന്നവരല്ല. അതിനാല്‍ വെറുതെ ഒരു ചായ കുടിക്കാമെന്ന ക്ഷണത്തില്‍ അവര്‍ വീഴില്ല. മധുരവും മറ്റ് ചേരുവകളും അടങ്ങുന്നതാണ് ചായയുടെ രുചി എന്ന രീതി മാറണം. തേയിലയ്ക്ക് വേറിട്ട രുചിയും പാരമ്പര്യവുമുണ്ടെന്നത് 'ജെന്‍ സീ'യെ മാര്‍ക്കറ്റിങ്ങിലൂടെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Comments