
വാഷിംഗ്ടണ്‍: വിമാനത്തിനുള്ളില്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെക്കുറിച്ച് മിണ്ടിയതേയുള്ളു വനിത പൈലറ്റിന്റെ പണി തെറിച്ചു. പക്ഷെ ട്രംപിനെക്കുറിച്ച്
സംസാരിച്ചത് അല്പം മോശമായി എന്നാണ് വിവരം. യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റാണ് യുവതി.
കഴിഞ്ഞ ശനിയാഴ്ച ഓസ്റ്റിന്‍ ബെര്ഗ്സ്ട്രേം വിമാനത്താവളത്തിലാണ് സംഭവം നടന്നത്. യൂണിഫോം ധരിക്കാതെ എത്തിയ പൈലറ്റ്് വിമാനത്തില്‍ കതറാതെ പൈലറ്റ് ഇന്റര്‍കോം എടുത്ത് സംസാരിക്കുകയായിരുന്നു. ട്രംപിനെക്കുറിച്ചും ഹിലരിയെക്കുറിച്ചുമാണ് പൈലറ്റ് മോശമായി സംസാരിച്ചത്. ഇവരെ മാറ്റിയാണ് വിമാനം സര്‍വ്വീസ് നടത്തിയത്.






