ജര്‍മ്മനിയില്‍ സെറ്റില്‍ ചെയ്ത എബി-ആഗ്നസ് ദമ്പതികളുടെ പത്തുവയസുള്ള മകന്മെറോണ് ഓട്ടിസം ബാധിതനാണ്. പിതാവ് എബി ഈ യാഥാര്‍ത്ഥ്യത്തില്‍നിന്നും ഒളിച്ചോടുന്നു. തുടര്‍ന്ന് മകനുവേണ്ടി ജീവിക്കുന്ന ആഗ്നസ് അവന്റെ ഫുട്ബോള്‍ കമ്പം വളര്‍ത്തിയെടുക്കുന്നു. മകന്റെ അസുഖവിവരം നാട്ടിലുള്ള അപ്പച്ചനില്‍നിന്നും അമ്മച്ചിയില്നന്നും ആഗ്നസ് മറച്ചുവയ്ക്കുന്നു.
വാല്‍ഡ്രോഫ് €ബിലെ ഒരു ഫുട്ബോള്‍ സെലക്്ഷന്‍ മത്സരത്തിനിടയില്‍ മെറോണ്‍ കാല്‍കുഴയ്ക്ക് ക്ഷതം സംഭവിച്ച് താഴെ വീഴുന്നു. അതോടെ മാനസികമായി തളര്‍ന്ന ആഗ്നസ് പള്ളിവികാരിയുടെ ഉപദേശപ്രകാരം നാട്ടില്‍ ആയുര്‍വേദ ചികിത്സ തേടാന്‍ തീരുമാനിക്കുന്നു. ആഗ്നസിന് താങ്ങായി നില്ക്കുന്ന സഹോദരന് ജോണിയോടൊപ്പം അവര്‍ നാട്ടിലേക്ക് തിരിക്കുന്നു.
നാട്ടിലെത്തിയ ആഗ്നസിനെയും മകനെയും ജോണിയെയും തറവാട്ടിലുള്ളവര് സന്തോഷത്തോടെ സ്വീകരിക്കുന്നു. ക്രമേണ, മെറോണ്‍ ഓട്ടിസം ബാധിതനാണെന്നറിയുന്നതോടെ കുടുംബപ്രശ്നങ്ങള്‍ തലപൊക്കുന്നു.
മകളുടെ ദുരിതവും കണ്ണീരും ഒപ്പം മെറോണിന്റെ അക്രമവും ആഗ്നസിന്റെ അപ്പച്ചന് സഹിക്കാവുന്നതിന് അപ്പുറമായിുന്നു. അമ്മച്ചി ആകെ തളര്‍ന്നു പോയി. മകളോടുള്ള അനുകമ്പയില്‍ അപ്പച്ചന് സ്വത്തു മുഴുവന്‍ ആഗ്നസിന് കൊടുക്കുന്നു.
അത് കുടുംബത്തില്‍ കൂടുതല്‍ അന്തഃച്ഛിദ്രങ്ങള്ക്കു വഴിയൊരുക്കുന്നു. സഹികെട്ട ആഗ്നസ്, മെറോണിനെയും കൂട്ടി ശങ്കരന് വൈദ്യരുടെ തപോവനം ആയുര്‍വേദ ചികിത്സാലയത്തിലേക്കു പോകുന്നു.
തപോവനത്തില്‍ പുതിയ ജീവിതാനുഭവങ്ങള്‍ ആഗ്നസിനെ തേടിയെത്തുന്നു. ചിട്ടയായി ചികിത്സിക്കുന്ന വൈദ്യര്, സ്നേഹസമ്പന്നരായ കഷായം കൃഷ്ണന്‍കുട്ടി, നാരായണന്‍കുട്ടി, ജലജ തുടങ്ങിയവരുടെ സാമീപ്യം ആഗ്നസിലും മെറോണിലും പുതു ഊര്‍ജം പകര്‍ന്നു. മെറോണിന്റെ ഫുട്ബോള്‍ കമ്പം മനസ്സിലാക്കിയ കഷായം കൃഷ്ണന്‍കുട്ടി അന്നാട്ടില്‍ എല്ലാ കൊല്ലവും നടക്കാറുള്ള ബേപ്പൂര്‍ സുല്‍ത്താന്‍ മെമ്മോറിയല്‍ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു ടീമിലേക്ക് അവന് സെലക്്ഷന്‍ ഒപ്പിക്കുന്നു.
മത്സരദിനം അടുക്കുന്തോറും ആഗ്നസിന്റെ ഉള്ള് ആളാന് തുടങ്ങി. കളിക്കിടയില്‍ മെറോണിന്റെ കാല്‍കുഴയ്ക്ക് പരുക്ക് പറ്റുമോ എന്ന ആശങ്ക ആഗ്നസിനെ അലട്ടാന്‍ തുടങ്ങി.... ഓട്ടിസം, ഫുട്ബോള്‍, ആയുര്‍വേദം എന്നിവയെ കോര്‍ത്ത് ആര്. ശരത് ഒരുക്കുന്ന ചിത്രം 'സ്വയം' ഓട്ടിസം ബാധിതനായ മകനുവേണ്ടി ജീവിക്കുന്ന ഒരമ്മയുടെ ആത്മസംഘര്‍ഷത്തിന്റെയും ആത്മത്യാഗത്തിന്റെയും ജീവിതമുഹൂര്‍ത്തങ്ങള്‍ വരച്ചുകാട്ടുന്നു. സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി കാലികപ്രസക്തി ഒട്ടും നഷ്ടപ്പെടാതെയാണ് സംവിധായകന് ആവിഷ്കരിച്ചിരിക്കുന്നത്.

ജര്‍മ്മനിയിലെ പ്രശസ്ത ഫുട്ബോള്‍ €ബായ വാള്‍ഡ്രോഫ് എഫ്.സി. അസ്റ്റോറിയയുടെ സഹകരണത്തോടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഫ്രാങ്ക്ഫര്‍ട്ട്, സ്റ്റുട്ഗട്ട്, ഹൈഡില്ബര്ഗ് എന്നിവിടങ്ങളിലായാണ് ജര്‍മ്മന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. ജര്‍മ്മന്‍ ദേശീയ ഫുട്ബോള്‍ താരമായിരുന്ന 'റോബര്‍ട്ടോ പിന്റോ' ചിത്രത്തിലൊരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.
കഥ സംവിധാനം- ആര്. ശരത്, ബാനര്‍- എക്സ്പീരിയന് ആന്റ് ഗ്രീന്ഹാവന് (ജര്‍മ്മനി), നിര്‍മ്മാണം- വിനോദ് ബാലകൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മനോജ് നാരായണന്, തിരക്കഥ, സംഭാഷണം- ആര്. ശരത്, സജി പാഴൂര്‍, ഛായാഗ്രഹണം - സജന് കളത്തില്‍, ഗാനരചന- ഡോ. സുരേഷ് കുമാര്‍, സംഗീത, പശ്ചാത്തല സംഗീതം- സച്ചിന് ശങ്കര്‍ മന്നത്ത്, ആലാപനം- ഉണ്ണിമേനോന്, പി.ആര്.ഒ. അജയ് തുണ്ടത്തില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- അരുണ്‍ വി.ടി., പ്രൊഡക്്ഷന്‍ മാനേജര്‍- വിപിന്‍ , കല- സുധീഷ് വയനാട്, ചമയം- സന്തോഷ് കെച്ചേരി, സിനിലാല്‍, വസ്ത്രാലങ്കാരം- രവി കുമാരപുരം, ശ്രീജിത്ത്, എഡിറ്റിംഗ്- രഞ്ജിത്ത് കുഴൂര്‍, അസോ. ഡയറക്ടര്‍- ചന്ദ്രമോഹന്, ടൈറ്റസ് ലാസര്‍, സംവിധാന സഹായികള്‍- ജി. വിശാഖ്, അഖില്‍, ബിന്‍ജു, ശബ്ദമിശ്രമണം- എന്‍. ഹരികുമാര്‍, സൗണ്ട് റിക്കോര്‍ഡിസ്റ്റ്- ഷാജി, ഡിസൈന്‍- ജിസ്സന്‍ പോള്‍, സ്റ്റില്‍സ്- ബിജോയ്, വിതരണം 72 ഫിലിം കമ്പനി.
ആഗ്നസിനെ ലക്ഷ്മി പ്രിയാമേനോനും, മെറോണിനെ മാസ്റ്റര്‍ നിമയും ശങ്കരന് വൈദ്യരെ മധുവും കഷായം കൃഷ്ണന്‍കുട്ടിയെ നന്ദുവും നാരായണന്‍കുട്ടിയെ മുന്‍ഷി ബൈജുവും ജോണിയെ കെ.സി. ബേബിയും ജലജയെ ബിന്ദുകൃഷ്ണയും അവതരിപ്പിക്കുമ്പോള്‍ മറ്റു കഥാപാത്രങ്ങളെ ചന്ദ്രമോഹന്, ആനി, സച്ചിന് ആനന്ദ്, അഷ്റഫ് പേഴുംമൂട്, സി.പി. മേവട, മീനാക്ഷി, അഞ്ജലി, കൃഷ്ണപ്രസാദ്, സ്മിത, ലീനാസ്, ഷാജിലാല്‍, വര്‍ഗീസ്, മഹേഷ് എന്നിവരും അവതരിപ്പിക്കുന്നു.

Comments