ഇന്ത്യന്‍ റെയില്‍വേയില്‍ സെക്ഷന്‍ കണ്‍ട്രോളര്‍മാരുടെ ഒഴിവുണ്ട്. 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളിലായി ആകെ 368 ഒഴിവാണുള്ളത്. ഓണ്‍ലൈനായി ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം.
അടിസ്ഥാന ശമ്പളം: 35,400 രൂപ.
പ്രായം: 1-1-2026 ന് 20-33 വയസ്.
അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം 04/2025 എന്ന നമ്പരില്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളുടെ (ആര്.ആര്.ബി) വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം ആര്.ആര്.ബിയുടെ വെബ്സൈറ്റ്:
ന്ദന്ദന്ദ.ത്സത്സ്വന്ധദ്ധത്സഗ്മത്മന്റന്റന്ധന്റണ്മഗ്മത്സന്റണ്ഡ.ദ്ദഗ്നത്മ.ദ്ധ,
ചെന്നൈ ആര്.ആര്.ബിയുടെ വെബ്സൈറ്റ്:
ന്ദന്ദന്ദ.ത്സത്സ്വ്യനുന്റദ്ധ.ദ്ദഗ്നത്മ.ദ്ധ
യുറേനിയം
കോര്‍പ്പറേഷനില്‍ ട്രെയിനി
ആണവോര്‍ജ വകുപ്പിനു കീഴില്‍ ഝാര്‍ഖണ്ഡിലുള്ള യുറേനിയം കോര്പറേഷന് ഓഫ് ഇന്ത്യയില്‍ (യു.സി.ഐ.എല്‍) ട്രെയിനികള്‍ക്ക് അവസരം. മാനേജ്മെന്റ് ട്രെയിനി, ഗ്രാജുവേറ്റ് ഓപ്പറേഷണല്‍ ട്രെയിനി, ഡിപ്ലോമ ട്രെയിനി തസ്തികകളിലായി ആകെ 99 ഒഴിവാണുള്ളത്. ഓണ്‍ലൈനായി ഇന്നു വരെ അപേക്ഷിക്കാം.
മാനേജ്മെന്റ് ട്രെയിനി
ഒഴിവ്: 17 (കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്-1, പഴ്സണല്‍/എച്ച്.ആര്-3, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-2, മൈനിങ് എന്‍ജിനീയറിങ്-7, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-2, കെമിക്കല്‍ എന്‍ജിനീയറിങ്-2)
സ്റ്റൈപ്പന്‍ഡ്: 40000 രൂപയും ഡി.എയും.
യോഗ്യത: ബി.ഇ/ബി.ടെക്/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി. ഡിപ്ലോമയും/ എം.ബി.എ/ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം/ ബിരുദാനന്തരബിരുദം.
ഉയര്‍ന്ന പ്രായപരിധി: 28 വയസ്.
ഗ്രാജുവേറ്റ് ഓപ്പറേഷണല്‍ ട്രെയിനി
ഒഴിവ്: 20 (കെമിക്കല്‍-10, സര്‍വേ-3, സി.ആര്.ഡി/എച്ച്.പിയു-5, ഫിസിക്സ്-2)സ്റ്റൈപ്പന്‍ഡ്: 29990 രൂപയും ഡി.എയും.
യോഗ്യത: ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് ബിരുദം.
ഉയര്‍ന്ന പ്രായപരിധി: 30 വയസ്.
ഡിപ്ലോമ ട്രെയിനി
ഒഴിവ്: 62 (സിവില്‍ എന്‍ജിനീയറിങ്-3, മെക്കാനിക്കല്‍ എന്‍ജിനീയറിങ്- 9, മൈനിങ് എന്‍ജിനീയറിങ-36, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-10, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്-4)
സ്റ്റൈപ്പന്‍ഡ്: 29990 രൂപയും ഡി.എയും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ.
ഉയര്‍ന്ന പ്രായപരിധി: 30 വയസ്.
എസ്.സി/എസ്.ടി. വിഭാഗക്കാര്‍ക്ക് എല്ലാ തസ്തികകളിലും അഞ്ചുവര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും (എസ്.സി, എസ്.ടി-15, ഒ.ബി.സി-13) പ്രായപരിധിയില്‍ ഇളവുണ്ട്.
ജൂണിലെ യു.ജി.സി നെറ്റ്/ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് 2025 (ഗേറ്റ് 2025) ല്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുക. മറ്റു തസ്തികകളില്‍ എഴുത്തുപരീക്ഷ/സൈക്കോമെട്രിക് ടെസ്റ്റ്/ഗ്രൂപ്പ് എക്സര്‍സൈസ്/അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന മാനേജ്മെന്റ്് ട്രെയിനികള്‍ക്ക് 40,000- 1,40,000 രൂപ ശമ്പളസ്കെയിലില്‍ അസി. സൂപ്രണ്ട്/അസി. മാനേജര്‍ തസ്തികയിലും ഡിപ്ലോമ/ഗ്രാജുവേറ്റ് ട്രെയിനികള്‍ക്ക് 29,990-46,720 രൂപ സ്കെയിലില്‍ ഫോര്മാന് തസ്തികയിലും സ്ഥിരനിയമനം നല്‍കും.
അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ 500 രൂപ ഓണ്‍ലൈനായി അടയ്ക്കണം. അപേക്ഷയ്ക്കൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ഫീസടച്ചതിന്റെ രസീതും സ്കാന്‍ചെയ്ത് അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും വെബ്സൈറ്റ്:
ന്ദന്ദന്ദ.ഗ്മത്സന്റദ്ധഗ്മണ്ഡ്യഗ്നത്സണ്മ.ദ്ധ
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2865 അപ്രന്റിസ്
മധ്യപ്രദേശിലെ ജബല്‍പൂര്‍ ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ആകെ 2865 ഒഴിവാണുള്ളത്. ഐ.ടി.ഐക്കാര്‍ക്ക് അപേക്ഷിക്കാം. ജബല്‍പൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ്, ജബല്‍പൂര്‍-ഭോപ്പാല്‍-കോട്ട ഡിവിഷനുകള്‍, ഭോപ്പാല്‍ കോച്ച് റിഹാബിലിറ്റേഷന്‍ വര്‍ക്ഷോപ്പ്, കോട്ട വാഗമണ്‍ റിപ്പെയര്‍ ഷോപ്പ് എന്നിവിടങ്ങളിലായിരിക്കും പരിശീലനം. ഈ കാലയളവില്‍ നിയമാനുസൃത സ്റ്റൈപ്പന്‍ഡ് ലഭിക്കും. ഓണ്‍ലൈനായി 29 വരെ അപേക്ഷിക്കാം.
ട്രേഡുകളും ഒഴിവും:
ബ്ലാക്സ്മിത്ത് (ഹൗണ്ട്രിമാന്)-139, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-316, ഇലക്ട്രീഷ്യന്-727, ഇലക്ട്രോണിക്സ് മെക്കാനിക്-185, ഫിറ്റര്‍-843, മെഷീനിസ്റ്റ്-38, മെക്കാനിക്ക്-8, പ്ലംബര്‍-83, ടര്‍ണര്‍-26, വെല്‍ഡര്‍-367, വയര്‍മാന്‍-133.
യോഗ്യത: പ്ലസ് ടു സമ്പ്രദായത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള പത്താംക്ലാസ് വിജയവും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും (എന്‍.സി.വി.ടി/എസ്.സി.വി.ടി)
പ്രായം: 2025 ഓഗസ്റ്റ് 20 ന് 15-24 വയസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെ (എസ്.സി, എസ്.ടി-15, ഒ.ബി.സി-13) ഇളവുണ്ട്.
പത്താംക്ലാസ്/ഐ.ടി.ഐക്കു നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 41 രൂപ. മറ്റുള്ളവര്‍ക്ക് 141 രൂപ.
അപേക്ഷയ്ക്കൊപ്പം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള ഫോട്ടോ, ഒപ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം.
വെബ്സൈറ്റ്:
ന്ധന്ധണ്മന്ഥ://ന്ദ്യത്സ.ദ്ധദ്ധ്രന്റത്സന്റദ്ധന്ദന്റത്നന്ഥ.ദ്ദഗ്നത്മ.ദ്ധ




