തിരുവനന്തപുരം: ഭൂട്ടാനില്‍ നിന്നും വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്ന സംഭവത്തില്‍ നടന് ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലക്കലിനും എതിരേ കൂടുതല്‍ അന്വേഷണം. വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ കാര്യത്തില്‍ ദുല്‍ഖര്‍ സല്മാന് ഉടന്‍ നോട്ടീസ് നല്‍കും. എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദേശം. രേഖകള്‍ കൃത്യമായില്ലെങ്കില്‍ നടപടിക്ക് സാധ്യതയുണ്ട്.
ദുല്‍ഖറിന്റെ നാലു വാഹനങ്ങള്‍ േകന്ദ്രീകരിച്ചാണ് അന്വേഷണം. ഇതില്‍ രണ്ടു വാഹനങ്ങളില്‍ ഒരെണ്ണം ഇന്നലെ പിടിച്ചെടുത്തിരുന്നു. ഡിഫന്‍ഡര്‍ കാര്‍ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. മറ്റൊരു കാര്‍ ലാന്റ് ക്രൂയിസറാണ്. ഇതിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടും പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. 28 വര്‍ഷം പഴക്കമുള്ള വാഹനത്തിന് 2031 വരെ ഫിറ്റ്നസ് നല്‍കിയിട്ടുള്ളതായിട്ടാണ് കാണപ്പെടുന്നത്.
സാധാരണഗതിയില്‍ അഞ്ചുവര്‍ഷം വരെയാണ് ഫിറ്റ്നസ് നല്‍കാറുള്ളത്. അതുപോലെ തന്നെ കാറിന്റെ രജിസ്ട്രേഷന് മറ്റൊരാളുടെ പേരിലാണ് നടത്തിയിട്ടുള്ളത്. ഇത് വ്യാജമാണെന്ന് സംശയിക്കുന്നു. നടന് അമിത് ചക്കാലക്കലിന്റെ എട്ടു വാഹനത്തില്‍ ആറെണ്ണമാണ് ഇന്നലെ പിടിച്ചെടുത്തത്. ഇത് ഇടനിലക്കാര്‍ മുഖേനെ വാങ്ങിയതാണോ എന്ന് സംശയിക്കുന്നത്. എട്ട് വാഹനങ്ങളും ഇടനിലക്കാര്‍ വഴിയാണെന്നാണ് സംശയം. ഇടനിലക്കാരുമായി നടന് ബന്ധമുണ്ടോ എന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്.
ഈ ഇടപാടില്‍ വന്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജിഎസ്ടി വകുപ്പും കേസെടുത്തേക്കും. കള്ളപ്പണവെളുപ്പിക്കലും സംശയിക്കുന്ന സാഹചര്യത്തില്‍ ഇ.ഡി. കൂടി അന്വേഷണത്തിന്റെ പരിധിയിലേക്ക് എത്തുകയാണ്. ഭൂട്ടാന് സൈന്യം ഉപേക്ഷിച്ച വാഹനം ഹിമാചലില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് അയച്ചായിരുന്നു തട്ടിപ്പ് നടത്തിയിരിക്കുന്നത്.

Comments