ചെന്നൈ: കഴിഞ്ഞ ബുധനാഴ്ച മുതല്‍ അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ അജ്ഞാത വാസത്തിലാണ്. തമിഴ്നാട്ടില്‍ രാഷ്ട്രീയ നാടകം പുരോഗമിക്കുന്നതിനിടെ കൂറുമാറാതിരിക്കുന്നതിനാണ് എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുന്നത്.
സസുഖം കഴിയുന്ന റിസോര്‍ട്ടില്‍ മറ്റ് പണികളില്ലാത്തതിനാല് എം.എല്‍.എമാര്‍ സിനിമാ പാട്ടിട്ട് അടിച്ചു പൊളിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മധുര എം.എല്‍.എ രാജന് ചെല്ലപ്പ സിനിമാ പാട്ടിന് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണിത്.





