വെടിക്കെട്ടിനിടയില്‍ ഉണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് നാം പല വാര്‍ത്തകളും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു വാര്‍ത്തയാണ് അങ്ങ് ചൈനയില്‍ നിന്നും പുറത്തുവരുന്നത്. ഫയര്‍വര്‍ക്ക് ഡ്രോണ്‍ ഷോയില്‍ പിഴവ് സംഭവിക്കുകയും കാണികളുടെ മേലേക്ക് തീ വീഴുകയുമായിരുന്നു. ഒക്ടോബര്‍ 2 ന് ഹുനാന്‍ പ്രവിശ്യയിലെ ലിയുയാങ് നഗരത്തിലെ സ്കൈ തിയേറ്ററിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'ഒക്ടോബര്‍: ദ സൗണ്ട് ഓഫ് ബ്ലൂമിംഗ് ഫ്ലവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ഷോ, കരയിലും വെള്ളത്തിലും എങ്ങനെ ഫയര്‍ വര്‍ക്സ്, ഡ്രോണുകളും ഉപയോഗിച്ച് ഒരു 3D ദൃശ്യാനുഭവം സൃഷ്ടിക്കാം എന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരുന്നത്. എന്നാല്‍, പിഴവ് മൂലം തുടങ്ങി അധികം വൈകും മുമ്പ് തന്നെ പരിഭ്രാന്തി സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് ഇത് മാറുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും പകര്‍ത്തിയ, വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ തീ താഴേക്ക് വീഴുമ്പോള്‍ ആളുകള്‍ ഭയന്ന് പരക്കംപായുന്നതാണ് കാണുന്നത്. അതിനിടയില്‍ തല രക്ഷിക്കാനായി ആളുകള്‍ കസേര എടുത്ത് തലയ്ക്ക് മുകളില്‍ പിടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടാനായി ഓടിപ്പോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ഒരു മൈല്‍ ചുറ്റളവില്‍ ഒഴിപ്പിക്കല്‍ മേഖല ൃആയി പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചു. അസാധാരണമായി വരണ്ട കാലാവസ്ഥയായിരുന്നു അന്ന്, അതാവാം ചിലപ്പോള്‍ പിഴവിന് കാരണമായിട്ടുണ്ടാവുക എന്നാണ് പറയുന്നത്.

Comments