ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും വളരെവേഗത്തിലാണ് ക്രിക്കറ്റ്പ്രേമികള്‍ ഏറ്റെടുക്കാറുള്ളത്. മൈതാനത്ത് വീശിയടിക്കുന്ന സിക്സര്‍ പോലെ തന്നെ ഇവര്‍ക്കിടയിലുള്ള രസകരമായ സൗഹൃദനിമിഷങ്ങളും നര്മ്മരസത്തോടെയുള്ള വിജയമുഹൂര്ത്തങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഒരുമിച്ചുള്ള പല നര്‍മ്മമുഹൂര്‍ത്തങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണിന്റെ നടത്തം അനുകരിക്കുന്ന സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കഴിഞ്ഞ മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ് ദാനച്ചടങ്ങിലായിരുന്നു രസകരമായ സംഭവം നടന്നത്. ചടങ്ങില്‍ രോഹിത് ശര്‍മയ്ക്കും സഞ്ജു സാംസണിനുമൊപ്പം ശ്രേയസ് അയ്യരടക്കമുള്ള ഇന്ത്യന്‍ താരങ്ങളുമുണ്ടായിരുന്നു.
മലയാളി താരം സഞ്ജു സാംസണിനെ രോഹിത് ശര്‍മ അനുകരിക്കുന്നതാണ് വീഡിയോയിലുള്ളത്. രോഹിത് ശര്‍മയും, ശ്രേയസ് അയ്യരും ഇരിക്കുന്ന സദസ്സിനു മുന്നിലൂടെ സഞ്ജു കടന്നു പോകുന്നത് വീഡിയോയില്‍ കാണാം. സഞ്ജു നടന്നുപോയതിന് പിന്നാലെ മലയാളി താരത്തിന്റെ നടത്തം രോഹിത് അനുകരിച്ചു. അടുത്തിരുന്ന അയ്യരോട് രോഹിത് ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ഇരുവരുടെയും ഇരിപ്പിടത്തില്‍ നിന്ന് കുറച്ചു മാറിയാണ് സഞ്ജു ഇരുന്നത്. ഇതിന് ശേഷം സഞ്ജുവും ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. രോഹിത്തിന്റെ ഫണ്ണിയായിട്ടുള്ള ഈ സ്വഭാവം വളരെ രസകരമാണെന്നാണ് ആരാധകരുടെ കമന്റുകള്‍.

അതേസമയം, 2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്കാരം സ്വന്തമാക്കിയത് സഞ്ജു സാംസണാണ്. ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടര്‍ വര്‍ഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഭാര്യ ചാരുലതയ്ക്കാണ് സഞ്ജു പുരസ്കാരം സമര്‍പ്പിച്ചത്. ഒമ്പതാം നമ്ബറില്‍ ബാറ്റ് ചെയ്യാനും, ലെഫ്റ്റ് ആം സ്പിന്‍ എറിയാന്‍ ആവശ്യപ്പെട്ടാല്‍ അത് ചെയ്യാനും തയ്യാറാണെന്നും സഞ്ജു പറഞ്ഞിരുന്നു. രോഹിത് ശര്‍മയ്ക്കും സഞ്ജു നന്ദി പറഞ്ഞു. ‘‘സക്സസ് ഫോര്‍മുല മനസിലാക്കാന്‍ 16 വര്‍ഷമെടുത്തു. ‘രോഹിത് ഭായി’ക്ക് നന്ദി പറയുന്നു...’’ എന്നാണ് സഞ്ജു പറഞ്ഞത്.
ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലാണ് സഞ്ജു ഇനി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഏകദിന ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും തഴയപ്പെട്ടു. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്ന വാദമുന്നയിച്ചാണ് താരത്തെ മാറ്റിനിര്‍ത്തിയത്. ഏത് ബാറ്റിങ് പൊസിഷനിലും സഞ്ജു അനുയോജ്യനാണെന്ന വസ്തുത വിസ്മരിച്ചായിരുന്നു സെലക്ഷന് കമ്മിറ്റി താരത്തെ തഴഞ്ഞത്.
ഏഷ്യാ കപ്പിന് സമാനമായി ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും സഞ്ജു അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ഒക്ടോബര്‍ 29നാണ് ആദ്യ മത്സരം. പിന്നീട് ഒക്ടോബര്‍ 31, നവംബര്‍ രണ്ട്, 6, എട്ട് തീയതികളിലാണ് മറ്റ് മത്സരങ്ങള്‍.
ഓസ്ട്രേലിയക്കെതിരായ പരമ്ബരയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. രോഹിത് ശര്‍മയും ശ്രേയസ്സ് അയ്യരും ഏകദിന ടീമില്‍ ഇടംപിടിച്ചപ്പോള്‍ സഞ്ജു സാംസണ് ടി20 ടീമിലുമുണ്ട്. ഉപനായകനായാണ് ശ്രേയസ്സ് അയ്യര്‍ ടീമിലെത്തിയത്. ഒക്ടോബര്‍ 19-നാണ് ഏകദിന പരമ്ബരയ്ക്ക് തുടക്കമാവുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഓസീസ് പരമ്ബര. അടുത്തിടെ ഓസ്ട്രേലിയയും പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു.

Comments