ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. WOMEN'S WORLD
  3. Women
Loading...

മോളി ടോമി ; സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷക

Authored by സ്വന്തം ലേഖകന്‍ | Last updated: 12 Oct 2025, 1:14 PM | 2 min read

Print
Molly Tomy; The best farmer in the state
പാലാ: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 2024 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷകനുള്ള അവാര്‍ഡ് കോട്ടയം ജില്ലയില്‍ നിന്നുള്ള മോളി ടോമിക്ക് . പാലാ കേന്ദ്രമായുള്ള മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഓഹരി ഉടമയും ദീര്‍ഘനാളായുള്ള ഇടപാടുകാരിയുമാണ് മോളി ടോമി. കേരളത്തിലെ എഴുപത്തിയേഴ് താലൂക്കുകളിലെയും കാര്‍ഷിക വികസന ബാങ്കുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെയാണ് അവാര്‍ഡിന് പരിഗണിച്ചത്.


വായ്പയെടുത്ത് കൃഷി നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് എല്ലാവര്‍ഷവും നല്‍കി വരുന്നതാണ് മികച്ച കര്‍ഷക അവാര്‍ഡുകള്‍. ഇതോടൊപ്പം പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ കര്‍ഷകരേയും അവാര്‍ഡ് നല്‍കി ആദരിക്കും. കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് പാലക്കാട്ടുമല തെങ്ങും തോട്ടത്തില്‍ വീട്ടില്‍ മോളിക്ക് പിന്തുണയുമായി ഭര്‍ത്താവ് ടോമിയും മകന്‍ മാത്തുക്കുട്ടിയും സദാസമയവും കൂടെയുണ്ട് . പന്നി, പോത്ത്, ആട്, കോഴി, താറാവ്, മുയല്‍, കാട, പാത്ത തുടങ്ങിയവയുടെ പ്രത്യേക ഫാമുകളും വിവിധയിനം പഴവര്‍ഗ്ഗങ്ങള്‍ പച്ചക്കറികള്‍, മീന്‍ വളര്‍ത്തല്‍ എന്നിവയും മോളിയുടെ പുരിയിടത്തിലുണ്ട്. വിവിധയിനം മൃഗങ്ങളുടെ മാംസം ഗുണനിലവാരം ഉറപ്പുവരുത്തി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള സംസ്‌കരണ യൂണിറ്റും വീടിനോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വന്തം നിലയില്‍ നടത്തുന്ന സ്ഥാപനങ്ങളിലൂടെ ഇവിടെ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തു വരുന്നു. ഇതിനും പുറമേ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സ്വന്തം ഫാമിലെ ഉല്‍പ്പന്നങ്ങള്‍ വീടുകളില്‍ നേരിട്ടെത്തിക്കുകയും ചെയ്യുന്നുണ്ട്.

സമ്മിശ്ര കൃഷിയില്‍ ശ്രദ്ധയൂന്നിയ മോളിയുടെ ഇരുപതേക്കറോളം വരുന്ന കൃഷിയിടത്തില്‍ ഉത്പാദിപ്പിക്കുന്ന ജൈവ വളത്തിന് ആവശ്യക്കാര്‍ ഏറെയാണ്. മോളി, ടോമി ദമ്പതികളുടെ മകനായ മാത്തുക്കുട്ടിയും കൃഷിയിടത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തന നിരതനാണ്.

എം കോം, എം ബി എ ബിരുദധാരിയായ മാത്തുക്കുട്ടി ബി എം ഡബ്ലിയു കമ്പനിയിലെ ടെറിട്ടറി മാനേജര്‍ ഉദ്യോഗം രാജിവച്ചാണ് കൃഷിയിലേക്ക് തിരിഞ്ഞത്. കോതമംഗലം എം എ കോളേജിലെ അധ്യാപികയായ മാത്തുക്കുട്ടിയുടെ ഭാര്യ തെരേസ് ചാര്‍ലിയും കൃഷിയില്‍ പിന്തുണയുമായി കുടുംബത്തിനൊപ്പമുണ്ട് .മോളിയുടെ കൃഷിസ്ഥലവും ഫാമുകളും സന്ദര്‍ശിക്കുവാനും,കൃഷിരീതികള്‍ മനസ്സിലാക്കുവാനും നിരവധി ആളുകളാണ് പാലക്കാട്ടുമലയില്‍ എത്തുന്നത്.

കേരളത്തിലെ ഏറ്റവും മികച്ച കര്‍ഷകന് സംസ്ഥാനതലത്തില്‍ നല്‍കിവരുന്ന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, കാര്‍ഷിക വികസന ബാങ്ക് നല്‍കിവരുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മോളി ടോമി പറഞ്ഞു. ഒകേ്ടാബര്‍ പതിനഞ്ചാം തീയതി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മൊമന്റോയും മോളിയും കുടുംബവും ഏറ്റുവാങ്ങും. ജില്ലാതലത്തില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡുകളും അന്ന് വിതരണം ചെയ്യും.

താലൂക്കിലെ ജനങ്ങളുടെ വിവിധങ്ങളായ വായ്പാ ആവശ്യങ്ങള്‍ നടപ്പാക്കി കൊടുക്കുന്ന ബാങ്കിന്റെ സാമ്പത്തിക പിന്തുണയോടെ മോളി ടോമി സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് മീനച്ചില്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന്‍ വാളിപ്ലാക്കലും സെക്രട്ടറി ജോ പ്രസാദും പറഞ്ഞു.



Tags

  • farming

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

ഇന്ന്‌ ലോക വനിതാ ദിനം: കമ്യൂണിസം അഗ്നി പടര്‍ത്തിയ കോവിലകത്ത്‌ അയ്യപ്പസേവയില്‍ ദീപാ വര്‍മ

ഇന്ന്‌ ലോക വനിതാ ദിനം: കമ്യൂണിസം അഗ്നി പടര്‍ത്തിയ കോവിലകത്ത്‌ അയ്യപ്പസേവയില്‍ ദീപാ വര്‍മ

തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ മുത്തുമാലകളും വളകളും വില്‍ക്കുന്ന 89 കാരി മുത്തശ്ശി, വൈറലായി വീഡിയോ

തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ മുത്തുമാലകളും വളകളും വില്‍ക്കുന്ന 89 കാരി മുത്തശ്ശി, വൈറലായി വീഡിയോ

 രണ്ട് രാജ്യങ്ങളുടെ അംബാസഡറായി മലയാളി ഐഎഫ്എസ് ഉദ്യോ​ഗസ്ഥ ന​ഗ്മ മുഹമ്മദ് മല്ലിക്

രണ്ട് രാജ്യങ്ങളുടെ അംബാസഡറായി മലയാളി ഐഎഫ്എസ് ഉദ്യോ​ഗസ്ഥ ന​ഗ്മ മുഹമ്മദ് മല്ലിക്

"മിസ്സിസ്  ഇന്ത്യ 2025 സൂപ്പർ ക്ലാസിക്"  കിരീടം നേടി ഡോ. ആലീസ് മാത്യു

"മിസ്സിസ് ഇന്ത്യ 2025 സൂപ്പർ ക്ലാസിക്" കിരീടം നേടി ഡോ. ആലീസ് മാത്യു

എവറസ്റ്റിനെ കീഴടക്കി ഖത്തര്‍മലയാളിവനിത  സഫ്രീന ലത്തീഫ്

എവറസ്റ്റിനെ കീഴടക്കി ഖത്തര്‍മലയാളിവനിത സഫ്രീന ലത്തീഫ്