എന്റെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍; നിവിന്‍ പോളിക്ക് ആശംസകളുമായി അഖില്‍ സത്യന് കുറിച്ചത് ഇങ്ങനെ
എന്റെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍; നിവിന്‍ പോളിക്ക് ആശംസകളുമായി അഖില്‍ സത്യന് കുറിച്ചത് ഇങ്ങനെ
Authored by Web Desk | Last updated: 12 Oct 2025, 1:41 PM | 1 min read
നിവിന്‍ പോളിക്ക് പിറന്നാളാശംസകളുമായി സംവിധായകന് അഖില്‍ സത്യന്. ഒരു നടന് കിട്ടാവുന്നതില്‍ ഏറ്റവും മികച്ചൊരു ആശംസയാണ് അഖിലിന്റെ വക നിവിന്‍ കിട്ടിയതെന്ന് ആരാധകര്‍ പറയുന്നത്. എന്റെ മോഹന്‍ലാലിന് പിറന്നാളാശംസകള്‍ എന്നാണ് അഖില്‍ നിവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സത്യന് അന്തിക്കാട് എന്ന സംവിധായകന് എങ്ങനെയാണോ മോഹന്‍ലാല്‍ അതുപോലെയാണ് അഖില്‍ സത്യന് നിവിന്‍ പോളി എന്ന തരത്തിലാണ് ഈ പിറന്നാളാശംസയെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഈ കൂട്ടുകെട്ടില്‍ ഇനിയും ഒരുപാട് സിനിമകള്‍ ഉണ്ടാകട്ടെ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. എല്ലാവരും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍വ്വം മായ. ഇന്ന് നിവിന്‍ പോളിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടീസര്‍ ടീം പുറത്തുവിട്ടിരുന്നു. തുടക്കം തന്നെ എന്തോ പന്തികേട് തോന്നിപ്പിക്കുന്ന ടീസര്‍ അവസാനിക്കുന്നത് നല്ല നാടന്‍ വൈബിലാണ്. വളരെ സുന്ദരനായിട്ടാണ് നിവി പോളിയെ ടീസറില്‍ കാണുന്നത്. ഒരു ഹൊറര്‍ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന് ഒരുക്കുന്ന ചിത്രമാണ് സര്‍വ്വം മായ. വലിയ പ്രതീക്ഷകളാണ് നിവിന്‍ ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസ് ആയി സര്‍വ്വം മായ തിയേറ്ററുകളില്‍ എത്തും