
ഷൈന്‍ ടോം ചാക്കോ, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മണ്ണാങ്കട്ടയും കരിയിലയും.
മലയാളികള്‍ക്കിടയില്‍ ഏറെ പ്രചുരപ്രചാരമുള്ള ഈ പഴഞ്ചൊല്ലിനെ ഏറെ അന്വര്‍ത്ഥമാക്കും വിധത്തിലുള്ള ഒരു തികഞ്ഞ കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നവാഗതനായ അരുണ്‍ സാഗരയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനം ചെയ്യുന്നത്.പ്രശസ്ത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്നു അരുണ്‍ സാഗര്‍.
ഈ ചിത്രത്തെ എല്ലാത്തരം പ്രേക്ഷകരും ആസ്വദിക്കും വിധമാണ് അവതരിപ്പിക്കുന്നത്. എന്നും നന്മയ്ക്കൊപ്പം നിലകൊണ്ടിരുന്ന ഡോക്ടര്‍ കിഷോറിന്റെ ജീവിതത്തിലേക്കാണ് ഉയരക്കുറവുള്ള ബാലനും മക്കളും കടന്നുവരുന്നത്.
അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പ്രശ്നവുമായിട്ടാണ് ബാലന്റെ വരവ്. അയാളുടെ പ്രശ്നം പരിഹരിക്കാന്‍ ഡോക്ടര്‍ കിഷോറിന്റെ ശ്രമങ്ങളാണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.
ഡോക്ടര്‍ കിഷോറിനെ ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്നു. ഇതിഹാസയ്ക്കു ശേഷം ഷൈന്‍ ടോം ചാക്കോയുടെ ഏറെ വൈവിധ്യമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം കൂടിയാണിത്.
സൈജു കുറുപ്പ്, സുധീര്‍ കരമന എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാലനെ അവതരിപ്പിക്കുന്നത് ജോബിയാണ്. നെല്‍സണ്‍, ഇന്ദ്രന്‍സ്, ശൈത്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അനില്‍ കുഴിഞ്ഞകാലയുടേതാണ് ഗാനങ്ങള്‍. സംഗീതം- നടയില്‍ ദേവ്. നിധിന് ഗുരുവായൂരാണ് ഛായാഗ്രാഹകന്‍.
കലാസംവിധാനം പ്രമോദ്, പ്രൊഡക്്ഷന്‍ എക്സിക്യൂട്ടീവ്- രാഗില്‍ കൃഷ്ണ. ബില്യന്റ് ഡോളര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പോള്‍ തോമസും ഷെറിന് എഡിസനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി.
-വാര്‍ത്ത: വാഴൂര്‍ ജോസ്






