പുലിമുരുകന് ശേഷം വീണ്ടും മോഹന്‍ലാലും പീറ്റര്‍ ഹെയ്നും ഒന്നിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പീറ്റര്‍ ഹെയ്ന് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. സ്റ്റണ്ട് സില്‍വയും പീറ്റര്‍ ഹെയ്നിനൊപ്പം ചിത്രത്തില്‍ സഹകരിക്കുന്നുണ്ട്.
ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം വിഷ്വല്‍ എഫക്റ്റ്സിനും ചിത്രത്തില്‍ പ്രാധാന്യമുണ്ട്.ശരീരഭാരം കുറച്ച് വ്യത്യസ്തമായ മേക്കോവറിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് മോഹന്‍ലാലിന്റെ നായികയാകുന്നത്. തമിഴ് താരങ്ങളായ ഹന്‍സിക മോത്വാനി, വിശാല്‍ എന്നിവരും ചിത്രത്തിലുണ്ട്. തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തിലുണ്ടാകും.
30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം മനോജ് പരമഹംസയാണ് നിര്‍വഹിക്കുന്നത്. ഗോകുല്‍ദാസ് കലാസംവിധാനം നിര്‍വഹിക്കുന്നു.






