മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനെക്കുറിച്ച് ധാരാളം വിശേഷങ്ങള്‍ കേട്ടു കഴിഞ്ഞു. മലയാളത്തില്‍ ആദ്യമായി നൂറ് കോടി €ബ്ബില്‍ കയറിയ ചിത്രമാണ് പുലിമുരുകന്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
പുലിമുരുകന്റെ വനത്തിനുള്ളിലെ ലൊക്കേഷനില്‍ സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതിന് മോഹന്‍ലാലും മറ്റ് യൂണിറ്റ് അംഗങ്ങള്‍ക്കൊപ്പം കുടുന്നതാണ് വീഡിയോയില്‍. ലൊക്കേഷനിലെ അംഗങ്ങള്‍ക്കൊപ്പം ക്രെയിന്റെ പിന്നിലിടുന്ന വെയ്റ്റ് എടുക്കാനാണ് മോഹന്‍ലാല്‍ സഹായിക്കുന്നത്. സിനിമാക്കാരുടെ ഭാഷയില്‍ ഇതിനെ ഗുണ്ട് എന്ന് പറയും.






