ദില്ലിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന 22470 വന്ദേ ഭാരത് എക്സ്പ്രസിലെ ജീവനക്കാര്‍ തമ്മില്‍ തല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒക്ടോബര്‍ 16 നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീവനക്കാര്‍ പരസ്പരം ചവറ്റുകുട്ടകള്‍ എടുത്ത് എറിയുകയും ബെല്‍റ്റുകള്‍ ഊരി പരസ്പരം അടിക്കുകയും ചെയ്തു. ചിലര്‍ മുഷ്ടി ചുരുട്ടി പരസ്പരം ഇടിക്കുന്നതും കാണാമായിരുന്നു. സംഭവത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ആക്രമണത്തെ വിമര്‍ശിച്ച് കൊണ്ടും കുറ്റക്കാര്ക്കെരിരെ കര്‍ശന നടപടി ആവശ്യപ്പെട്ടും നിരവധിപേരാണ് രംഗത്തെത്തിയത്. ഇത്തരത്തില്‍ പെരുമാറുന്ന ജീവനക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ പ്രതിനിധീകരിക്കാന്‍ അര്‍ഹരല്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടത്. ഇത്തരം പെരുമാറ്റം ഇന്ത്യന്‍ റെയില്‍വേയുടെ പ്രശസ്തിക്കും വന്ദേ ഭാരത് ട്രെയിനുകളുടെ പ്രീമിയം സേവനത്തിനും ദോഷം ചെയ്യുമെന്നും അഭിപ്രായമുയര്‍ന്നു.
ആറ് മുതല്‍ എട്ട് വരെ ജീവനക്കാര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത് വീഡിയോയില്‍ കാണാം. ചിലര്‍ ബെല്‍റ്റുകള്‍ ഊരി പരസ്പം തല്ലി. മറ്റു ചിലര്‍ പരസ്പരം ചവറ്റുകുട്ടകള്‍ എറിയുന്നു. ചില ജീവനക്കാര്‍ താഴെ വീഴുന്നതും മറ്റ് ചിലര്‍ തലയ്ക്ക് അടിക്കുന്നതും വീഡിയോയില്‍ കാണാം. ഇരുസംഘങ്ങളും തമ്മില്‍ പരസ്പരം തല്ലുമ്പോള്‍ യാത്രക്കാര്‍ ഇതെല്ലാം ദൂരെ നിന്നും നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍, റെയില്‍വേ സംരക്ഷണ സേന ഇടപെടുന്നു. പക്ഷേ, അപ്പോഴും ആളുകള്‍ പരസ്പരം തല്ലാനായി ഓങ്ങുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ ഇതിനകം ഒരു ലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു. ഉപയോക്താക്കളില്‍ ചിലര്‍ പരിഹസിച്ചപ്പോള്‍ മറ്റ് ചിലര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇത് പുതിയ 'സ്ലീപ്പര്‍ ക്ലാസ്' ആണെന്ന് തോന്നുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്. 0:30 റഫറി വിസില്‍ അടിക്കും അപ്പോള്‍ അടി തുടങ്ങിക്കോണമെന്ന് മറ്റൊരു കാഴ്ചക്കാരന് എഴുതി. ചിലര്‍ റെയില്‍വേ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.

Comments