വിവാഹം നിശ്ചയിച്ചുവച്ച യുവതിയെ പുരോഹിതന് വീട്ടില്‍ വിളിച്ചു കയറ്റിയെന്നാരോപിച്ച് നാട്ടുകാര്‍ വീട് വളഞ്ഞു. ബ്രസീലിലെ അപ്പാരസിഡയിലെ ഔവര്‍ ലേഡി ചര്‍ച്ചിലാണ് റെക്ടറിയിലാണ് സംഭവം. വീട് വളഞ്ഞ നാട്ടുകാര്‍ ബാത്ത്റൂം സിങ്കിനടിയില്‍ നിന്ന് യുവതിയെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വിശ്വാസിയായ ഒരാളുടെ പ്രതിശ്രുത വധുവിനയൊണ് ബ്രസീലിയന്‍ മാറ്റോ ഗ്രോസോ സംസ്ഥാനത്തെ നോവ മരിംഗയിലുള്ള ഔര്‍ ലേഡി ഓഫ് അപാരെസിഡ ഇടവകയുടെ തലവനായ റവ. ലൂസിയാനോ ബ്രാഗ സിംപ്ലിഷ്യോയുടെ താമസസ്ഥലമാണ് പ്രദേശവാസികള്‍ വളഞ്ഞത്. വീട്ടിലേക്ക് ഇരച്ചുകയറിയ നാട്ടുകാര്‍ അര്‍ദ്ധനഗ്നനായ അവസ്ഥയില്‍ പുരോഹിതനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിശ്രുത വരന് നഗരത്തില്‍ ഇല്ലാതിരുന്ന സമയത്താണ് പുരോഹിതന് യുവതിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രോഷാകുലരായ നാട്ടുകാര്‍ കുളിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോള്‍ 21 വയസ്സുള്ള യുവതി സിങ്കിനടിയില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. പിന്നാലെ യുവതിയെ നാട്ടുകാര്‍ വലിച്ച് പുറത്തിടുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
സംഭവം വിവാദമായതോടെ, വ്യായാമത്തിന് ശേഷം വീട്ടിലേക്ക് എത്തിയ സ്ത്രീയ്ക്ക് കുളിക്കാന്‍ അനുവാദം നല്‍കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്നാണ് റവ. ലൂസിയാനോ ബ്രാഗ സിംപ്ലിഷ്യോ, ടിഎംസെഡ് എന്ന പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. എന്നാല്‍, യുവതിയെയും കൂട്ടി പുരോഹിതന് പള്ളിയിലെ സ്വന്തം വസതിയിലേക്ക് പോകുന്നത് കണ്ടെന്ന് നാട്ടുകാരും ആരോപിച്ചു. ബാത്ത്റൂമില്‍ നിന്ന് പുറത്ത് വരുമ്പോള്‍ ഷോര്‍ട്ട്സും ടാങ്ക് ടോപ്പുമായിരുന്നു സ്ത്രീ ധരിച്ചിരുന്നതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് പുരോഹിതനും സ്ത്രീയും അവകാശപ്പെട്ടു. സംഭവം ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് സ്ത്രീ പോലീസില്‍ പരാതി നല്കി.

Comments