രാജ്യം മുഴുവന്‍ ഇന്ന് ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. ദീപങ്ങള്‍ തെളിച്ചും മധുരം പങ്കുവച്ചും പടക്കം പൊട്ടിച്ചും ഇന്നേ ദിവസം കെങ്കേമമാക്കുകയാണ് പലരും. എന്നാല്‍, എല്ലാവര്ക്കും എല്ലാ ആഘോഷങ്ങളും ഒരുപോലെയാവണം എന്നില്ല. ജീവിക്കാന്‍ വേണ്ടിയുള്ള കഷ്ടപ്പാടിനും ഓട്ടത്തിനും ഇടയില്‍ ചിലപ്പോള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടത്ര തെളിച്ചം കിട്ടണമെന്നില്ല. ഒരമ്മയുടെ അങ്ങനെയായിത്തീരാമായിരുന്ന ഒരു ദീപാവലി ദിവസം അവിസ്മരണീയമാക്കി മാറ്റിയിരിക്കുകയാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍. ഇതിന്റെ അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍ റോഡരികില്‍ ദീപങ്ങള്‍ വില്‍ക്കുന്ന, പ്രായമായ ഒരു അമ്മയില്‍ നിന്നും ദീപങ്ങളെല്ലാം വാങ്ങുന്ന ചില ഉദ്യോഗസ്ഥരെയാണ് കാണാന്‍ സാധിക്കുന്നത്. ദീപങ്ങളൊന്നും വിറ്റുതീരാതെ വഴിയരികില്‍ ഇരിക്കുകയാണ് പ്രായമായ ഒരു കച്ചവടക്കാരി. അവിടെയെത്തിയ പോലീസുകാര്‍ ആ അമ്മയില്‍ നിന്നും ദീപങ്ങളെല്ലാം വാങ്ങുന്നതും അമ്മയ്ക്ക് അതിന്റെ പണം നല്‍കുന്നതുമായ മനോഹര ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
എന്തായാലും, ദീപങ്ങളെല്ലാം വാങ്ങിക്കൊണ്ട് ആ അമ്മയുടെ ദീപാവലി വെളിച്ചവും മധുരവും നിറഞ്ഞതാക്കിയിരിക്കയാണ് ഈ പോലീസുകാര്‍. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സ്റ്റേഷന് ഇന്‍ ചാര്‍ജ് ആയ വിജയ് ഗുപ്തയാണ് ദീപങ്ങളൊന്നും വിറ്റുതീരാത്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മുന്‍കയ്യെടുത്ത് ദീപങ്ങള്‍ വാങ്ങിയത് എന്ന് പോസ്റ്റിന്റെ ക്യാപ്ഷനില്‍ പറയുന്നുണ്ട്. ഏതായാലും നിരവധിപേരാണ് വൈറല്‍ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.

Comments