ബോളിവുഡ് ഇതിഹാസ താരം ഗോവര്ധന് അസ്രാനിയെ അനുസ്മരിച്ച് നടന് അക്ഷയ് കുമാര്‍. അസ്രാനി മരിക്കുന്നതിന് ഒരാഴ്ച മുമ്പ് പോലും തന്റെ വരാനിരിക്കുന്ന ചിത്രമായ ഹൈവാന്റെ ചിത്രീകരണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും ദു:ഖം കാരണം തനിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി അക്ഷയ് കുമാര്‍ തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അസ്രാനിക്ക് വൈകാരികമായ ആദരാഞ്ജലി അര്‍പ്പിച്ചത്.
‘അസ്രാനി ജി യുടെ വിയോഗത്തില്‍ എനിക്ക് വാക്കുകളിലൂടെ പ്രകടിപ്പിക്കാനാവാത്ത ദു:ഖമുണ്ട്. ഒരാഴ്ച മുമ്പ് ഹൈവാന്റെ സെറ്റില്‍ വെച്ച് ഞങ്ങള്‍ ഊഷ്മളമായ സ്നേഹത്തോടെ കെട്ടിപ്പിടിച്ചതേയുളളൂ. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ഏറ്റവും മികച്ച കോമഡി ടൈമിങ് ആണ് അദ്ദേഹത്തിന്റെ പ്രത്യേകത. എന്റെ സിനിമകളായ ഹേരാ ഫേരി മുതല്‍ ഭാഗം ഭാഗ്, ദേ ദനാ ദാന്‍, വെല്‍ക്കം പുറത്തിറങ്ങാനിരിക്കുന്ന ഭൂത് ബംഗ്ലാ , ഹൈവാന്‍ വരെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനും അദ്ദേഹത്തില്‍ നിന്ന് പലതും പഠിക്കാനും എനിക്ക് സാധിച്ചു. നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഇതൊരു വലിയ നഷ്ടമാണ്. ഞങ്ങള്‍ക്ക് ചിരിക്കാന്‍ ലക്ഷക്കണക്കിന് കാരണങ്ങള്‍ നല്‍കിയതിന് അസ്രാണി സാര്‍, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഓം ശാന്തി ’അസ്രാനിയോടൊപ്പം സ്കൂട്ടറില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അക്ഷയ് കുമാര്‍ കുറിച്ചു.
ദീര്‍ഘനാളത്തെ സുഖത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച ഗോവര്ധന് അസ്രാണി അന്തരിച്ചത്. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. മുംബൈയിലെ സാന്താക്രുസ് ശ്മശാനത്തിലായിരുന്നു അന്ത്യകര്‍മങ്ങള്‍ നടന്നത്.

Comments