
വയനാട് വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പോലീസുകാരൻ പിടിയിൽ. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുന്നത്തുകാൽ മൂവേരിക്കര സ്വദേശി രഞ്ജിത്തി (41)നെയാണ് പാറശാല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരേ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. 19 കാരിയോട് വഴി ചോദിച്ച ഇയാൾ വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തുകയായിരുന്നു . കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉടമയായ പോലീസുകാരൻ പിടിയിലായത്.
വയനാട് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത് . വയനാട് ക്യാമ്പിലെ കോൺസ്റ്റബിളാണ് ഇയാൾ . പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. സ്റ്റേഷനിലെ നടപടികൾക്ക് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് പറഞ്ഞു. അതേസമയം പ്രതി പോലീസ് ഉദ്യോഗസ്ഥനായതിനാൽ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നതായി പരാതി ഉയരുന്നുണ്ട് .







Comments