തന്റെ ആദ്യ സിനിമയായ പരിയേറും പെരുമാള്‍ മുതല്‍ കൃത്യമായ രാഷ്ട്രീയം പറഞ്ഞുപോകുന്നവയാണ് മാരി സെല്‍വരാജ് സിനിമകള്‍. എന്നാല്‍ മാരിയുടെ സിനിമകളില്‍ എല്ലാം ജാതീയ അടിച്ചമര്‍ത്തലുകളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് എന്ന വിമര്‍ശനം ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്ന് കേട്ടിരുന്നു. ഇപ്പോഴിതാ അതില്‍ പ്രതികരിക്കകയാണ് മാരി സെല്‍വരാജ്.
ജീവന് പണയം വെച്ചാണ് താന്‍ സിനിമകള്‍ എടുക്കുന്നതെന്നും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നും ബൈസണിന്റെ സക്സസ് മീറ്റില്‍ മാരി സെല്‍വരാജ് പറഞ്ഞു.
‘ഞാന്‍ എന്തിനാണ് ഇത്തരം സിനിമകള്‍ എടുക്കുന്നത് എന്ന ചോദ്യം ദയവു ചെയ്ത് എന്നോട് ചോദിക്കരുത്. കാരണം അത് എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. അതെന്റെ ജോലിയെയും നരേറ്റീവിനെയും ആലോചനയെയും എല്ലാം ബാധിക്കുന്നുണ്ട്. എനിക്ക് പ്രേക്ഷകരോടും തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും പക്ഷേ അത് നമുക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. വീണ്ടും എന്നോട് ഈ ചോദ്യങ്ങള്‍ ചോദിക്കുകയാണെങ്കില്‍ ഇനിയും നന്നായി ജോലി ചെയ്യുന്നതിനോടൊപ്പം ഞാന്‍ നിങ്ങളെ മാറ്റി നിര്‍ത്തും.
എന്നില്‍ നിന്ന് എന്റെ കലയെയോ രാഷ്ട്രീയത്തെയോ തട്ടിയെടുക്കാന്‍ നോക്കിയാല്‍ ഞാനും ഫൈറ്റ് ചെയ്യും. ജാതിയെ അടിസ്ഥാനമാക്കിയുളള സിനിമയാണോ മാരി സെല്‍വരാജ് എടുക്കുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ എടുക്കുന്നത് ജാതിയെ എതിര്‍ക്കുന്ന സിനിമകളാണ്. അത്തരം സിനിമകള്‍ ഞാന്‍ ഇനിയും എടുക്കും. എന്റെ ജീവന് പണയം വെച്ചാണ് ഞാന്‍ സിനിമകള്‍ എടുക്കുന്നത്. ഒരു വര്‍ഷം 300 ഓളം സിനിമകള്‍ വരുന്നുണ്ട്. അതില്‍ നിങ്ങളെ എന്റര്‍ടൈന്‍ ചെയ്യുന്ന സിനിമകള്‍ നിരവധിയുണ്ട്. ദയവ് ചെയ്ത് എന്നെ വെറുതേ വിടൂ,’ മാരി സെല്‍വരാജിന്റെ വാക്കുകള്‍.

Comments