വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജീവിതരീതിയിലും സംസ്കാരത്തിലും മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യത്തിലും വികാരപ്രകടനങ്ങളില്‍ പോലും ഇന്ത്യക്കാര്‍ പൊതുവെ വ്യത്യസ്തരാണ്. ഉദാഹരണത്തിന് നമ്മുടെ മാതാപിതാക്കളെ തന്നെയെടുക്കാം. അവരെ കുറിച്ച് നാം എപ്പോഴും പറയാറുള്ള കാര്യമാണ് അവര്‍ തങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കില്ല എന്നത്. അതിപ്പോള്‍ സ്നേഹമായിക്കോട്ടെ, ആഹ്ലാദമായിക്കോട്ടെ മുഴുവനായും തുറന്ന് പ്രകടിപ്പിക്കുകയോ കെട്ടിപ്പിടിക്കുകയോ ഒക്കെ ചെയ്യാന്‍ ഇവിടുത്തെ മാതാപിതാക്കള്‍ക്ക് എപ്പോഴും വിമുഖതയാണ്. എന്തായാലും അതുപോലെ, ഒരു അച്ഛന്റെയും മകന്റെയും സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സ്ക്രീന്‍ ഷോട്ടില്‍ മകന് തനിക്ക് ആമസോണില്‍ ജോലി കിട്ടിയ കാര്യമാണ് അച്ഛനോട് പറയുന്നത്. അങ്ങനെ ഒരു കാര്യം കേള്‍ക്കുമ്പോള്‍ ഏതൊരച്ഛനും അമിതമായ ആഹ്ലാദം തോന്നും അല്ലേ? ഈ അച്ഛനും അങ്ങനെ തന്നെയാവും. എന്നാല്‍, അത് പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ആളൊരു പിശുക്കനാണ് എന്നാണ് ഈ സ്ക്രീന്‍ഷോട്ട് കാണുമ്പോള്‍ മനസിലാവുന്നത്. ഐഐടി ബിഎച്ച്യു ബിരുദധാരിയായ ശിവാന്ശു രഞ്ജന്‍ എന്ന യുവാവാണ് ആമസോണില്‍ ജോലി കിട്ടിയതിനെ കുറിച്ച് തന്റെ അച്ഛനോട് മെസ്സേജിലൂടെ പറയുന്നത്. SDE-1 (Software Development Engineer Level 1) എന്ന റോളിലേക്കാണ് പ്രീ പ്ലേസ്മെന്റ് ഓഫര്‍ യുവാവിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഈ വിവരം പറഞ്ഞപ്പോള്‍ അച്ഛന്റെ മറുപടി ഇതായിരുന്നു: 'ഓക്കേ'.
'എനിക്ക് ആമസോണില്‍ ജോലി കിട്ടി' എന്നാണ് ശിവാന്ശു അച്ഛന് മെസ്സേജ് അയക്കുന്നത്. എന്നാല്‍, ഓക്കേ എന്ന ഒറ്റവാക്കില്‍ മറുപടി ഒതുക്കിയ അച്ഛന്റെ പ്രതികരണം നെറ്റിസണ്‍സിനെ അത്രകണ്ട് അമ്പരപ്പിച്ചില്ല. പലരും പറഞ്ഞത്, ഇതേ അനുഭവം പല കാര്യങ്ങളിലും തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട് എന്നാണ്. 'ഇന്ത്യയിലെ അച്ഛനമ്മമാരുടെ മെസ്സേജുകള്‍ പലപ്പോഴും അസൂയക്കാരായ സുഹൃത്തുക്കളുടെ മെസ്സേജിന് സമാനമായിരിക്കും' എന്നായിരുന്നു ഒരാളുടെ രസകരമായ കമന്റ്.

Comments