
റിയാദ്: സൗദി കമ്പനിയുടെ പരസ്യത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. എഞ്ചിനിയര്‍ ജോലിക്ക് ഇന്ത്യന്‍ പൗരന്മാര് മാത്രം അപേക്ഷിച്ചാല്‍ മതിയെന്നുള്ള പരസ്യത്തിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സൗദി തൊഴില്‍ സാമുഹിക വികസന മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പരസ്യം അസ്വീകാര്യമാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സാമുഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം പരസ്യങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും അന്വേഷിച്ച് വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബ് അല്‍ ഖൈല്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സൗദി സ്വദേശികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രതിഷേധം ഉയര്‍ത്തിയിരുന്നു.






