ഇന്ത്യന്‍ മണ്ണിന് അഭിമാനമായി ഇക്കഴിഞ്ഞ ദിവസം നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ 2025 ലെ ഐസിസി വനിതാ ലോകകപ്പ് കിരീടം ഉയർത്തി. ഇന്ത്യയുടെ ആദ്യ വനിതാ ലോകകപ്പ് കിരീട വിജയമാണിത്. രണ്ട് പതിറ്റാണ്ടിനപ്പുറം നീണ്ട കാത്തിരിപ്പും രണ്ട് തവണ ഫൈനലിലെത്തിയിട്ടും കിരീടം കൈവിട്ടതിന്റെ സങ്കടം തുടച്ചു മാറ്റിയാണ് ഇന്ത്യൻ വനിതകൾ ഒടുവിൽ ചരിത്രമെഴുതിയത്. തലമുറകളെ പ്രചോദിപ്പിക്കുന്ന ഈ വിജയത്തിന് കായിക, രാഷ്ട്രീയ, സിനിമ, കോർപറേറ്റ് മേഖലകളിൽ പ്രമുഖര്‍ അഭിനന്ദനങ്ങള്‍ കുറിച്ചിരുന്നു.
ഇപ്പോഴിതാ ഇതിഹാസ ക്രിക്കറ്റ് താരം വിരാട് കോഹ്ലി അവിശ്വസനീയമായ ഈ നേട്ടത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുകയാണ്. ആശംസകള്‍ നല്‍കുകയും ഹർമൻപ്രീത് നയിക്കുന്ന ടീമിനെ അഭിനന്ദിക്കുകയും ചെയ്ത വിരാട്, ഈ വിജയത്തിന് അഭിമാനമുണ്ടെന്നും കുറിച്ചു.
‘‘പെൺകുട്ടികൾ ചരിത്രം സൃഷ്ടിച്ചു, ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഇത്രയും വർഷത്തെ കഠിനാധ്വാനം ഒടുവിൽ ജീവൻ പ്രാപിക്കുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഈ ചരിത്ര നേട്ടം കൈവരിച്ചതിന് അവർ എല്ലാവരുടെയും കൈയ്യടി അർഹിക്കുന്നു, ഹർമനും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഇതിനു പിന്നിലെ പ്രവർത്തനത്തിന് മുഴുവൻ ടീമിനും മാനേജ്മെന്റിനും അഭിനന്ദനങ്ങൾ. ഇന്ത്യയെ നന്നായി ചെയ്തു. ഈ നിമിഷം പരമാവധി ആസ്വദിക്കൂ. ഇത് നമ്മുടെ രാജ്യത്ത് പെൺകുട്ടികളുടെ തലമുറകൾക്ക് ഈ കായിക വിനോദം ഏറ്റെടുക്കാൻ പ്രചോദനമാകും. ജയ് ഹിന്ദ്...’’ എന്നാണ് വിരാട് കുറിച്ചത്.
വിരാടിന്റെ ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ അനുഷ്ക ശര്‍മ്മയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ആശംസകള്‍ കുറിച്ചിട്ടുണ്ട്. ‘നിങ്ങൾ ചാമ്പ്യന്മാരാണ്... എത്ര മഹത്തായ നേട്ടം...’ എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അനുഷ്ക കുറിച്ചത്.

മുൻ വർഷങ്ങളിലെ തോൽവിയ്ക്ക് കളത്തിൽ പകരം ചോദിച്ച് ലോക കിരീടം നെറുകയിൽ തൊട്ട് ചുംബിച്ച് ഇന്ത്യൻ വനിതകൾ. ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയ ഇന്ത്യ 45.3 ഓവറിൽ 246 റൺസിനാണ് അവരെ ഓൾ ഔട്ടാക്കിയത്. ബാറ്റിംഗിലൂടെ നേടിയ അഞ്ച് വിക്കറ്റ് നേട്ടത്തിന് പുറമെ, ദീപ്തി ശർമ്മയുടെ അർദ്ധസെഞ്ച്വറി കൂടിയായിരുന്നു മത്സരം വിജയത്തിലെത്തിച്ചത്. ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 298 റണ്‍സെടുത്തിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിംഗ് 246 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Comments