
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പടെ അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക ഓഫ് ഹൈദരാബാദ്, സ്റ്റേ്റ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയാണ് എസ്ബിഐയില്‍ ലയിക്കുന്നത്.
ബാങ്ക് ലയനത്തിനെതിരെ കേരളം ശക്തമായി എതിര്‍ത്തിരുന്നു. ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യമാണ് ഈ ലയനത്തിലൂടെ മുന്നില്‍ കണ്ടിരിക്കുന്നത്. ഇതോടെ ഏഷ്യയിലെ തന്നെ വലിയ ബാങ്കുകളില്‍ ഒന്നായി എസ്ബിഐ മാറുകയും ചെയ്യും.






