
ന്യൂഡല്‍ഹി: വിപണിയില്‍ ഏവരും ആഘോഷിച്ച ഒന്നാണ് നോക്കിയയുടെ രണ്ടാം വരവ്. നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ നോക്കിയ 6 ജനുവരിയില്‍ െചെനയില്‍ വിപണിയിലെത്തിയപ്പോഴേ തരംഗമായിരുന്നു.
ഫോണിന്റെ വില 16,500 രൂപയിലാണു തുടങ്ങുന്നത്. എന്നാല്‍ ഓണ്‍െലെന്‍ ഷോപ്പിങ് െസെറ്റായ ഇ-ബേ നോക്കിയ 6 ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി എത്തിക്കുന്നു.
16,500 രൂപ വിലയുള്ള നോക്കിയ 6 സ്മാര്‍ട്ട് ഫോണിന് 32,440 രൂപയാണ് ഇ-ബേയില്‍ വില. 25 ദിവസങ്ങള്‍ക്കുശേഷം ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് ഇ-ബേ പറയുന്നത്. 16,500 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ ഇ-ബേ വഴി വാങ്ങുമ്പോള്‍ ഇരട്ടി വിലയാണ് കൊടുക്കേണ്ടി വരുക. അതുകൊണ്ട് ഫോണ്‍ ബുക്ക് ചെയ്യുംമുമ്പ് രണ്ടുപ്രാവിശ്യമെങ്കിലും ആലോചിക്കുക.
അതേസമയം നോക്കിയ 6 ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കാന്‍ സാധ്യത കുറവാണ്. ജെഡി.കോം എന്ന വെബ്*!*!*!െസെറ്റ് വഴി െചെനയില്‍ മാത്രമെ നോക്കിയ 6 ലഭ്യമാകുവെന്ന് നോക്കിയ ബ്രാന്‍ഡിന്റെ ഉടമകളായ ജെ.എം.ഡി. ഗ്ലോബല്‍ വ്യക്തമാക്കിയിരുന്നു.






