ചിലന്തിവലകള്‍ കാണാത്തതായി ആരും ഉണ്ടാകില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ചിലന്തി വല ആരെങ്കിലും കണ്ടിട്ടുണ്ടോ? സാധ്യത കുറവാണ്. കാരണം അല്‍ബേനിയന്‍ ഗ്രീക്ക് അതിര്‍ത്തിയിലെ ഒരു ഗുഹയ്ക്കുള്ളിലാണ് ശാസ്ത്രജ്ഞര്‍ ലോകത്തിലെ ഏറ്റവും വലിയ ചിലന്തിവല കണ്ടെത്തിയിരിക്കുന്നത്. സാധാരണയായി നമ്മുടെ വീടുകളിലും പരിസരങ്ങളിലും കാണപ്പെടാറുള്ള വിവിധ ചിലന്തി വിഭാഗങ്ങളില്‍ പെട്ട 69,000 ചിലന്തികളും 42,000ത്തിലധികം കുള്ളന്‍ വീവര്‍ ചിലന്തികളും ഉള്‍പ്പെടുന്ന ഈ കോളനിയുടെ ആകെ വിസ്തീര്‍ണ്ണം 1,140 ചതുരശ്ര അടിയാണ്.
വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്ത അതേസമയം, ഉയര്‍ന്ന അളവില്‍ വിഷാംശമുള്ള ഹൈഡ്രജന്‍ സള്‍ഫര്‍ വാതകത്തിന്റെ സാന്നിധ്യമുള്ള ഒരു സള്‍ഫര്‍ ഗുഹയില്‍ ഈ ചിലന്തി കോളനി എങ്ങനെ നിലനിന്നു എന്നതാണ് ഇപ്പോള്‍ ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും കഠിനമായ ആവാസ വ്യവസ്ഥകളില്‍ ഒന്നാണ് സള്‍ഫര്‍ ഗുഹകള്‍. അവ പൂര്‍ണ്ണമായും ഇരുണ്ടതും ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകം നിറഞ്ഞതുമാണ്, അതുകൊണ്ടുതന്നെ മിക്ക ജീവജാലങ്ങള്‍ക്കും ഇതിനുള്ളില്‍ അതിജീവനം അസാധ്യമാണ്.
ജേണല്‍ സബ്ടെറേനിയന്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ തങ്ങള്‍ കണ്ടെത്തിയ ചിലന്തി കോളനിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രകാരം, ചിലന്തി കോളനി സള്‍ഫര്‍ ഗുഹയുടെ സള്‍ഫിഡിക് അരുവിയുടെ കരയിലാണ് കണ്ടെത്തിയത്, ഗുഹാമുഖത്ത് നിന്ന് ഏകദേശം 50 മീറ്റര്‍ അകലെ സ്ഥിരമായി ഇരുണ്ട മേഖലയിലാണുള്ളത്. സള്‍ഫര്‍ കേവ് സ്പൈഡര്‍ കോളനി ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഒന്നാണ്, ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജീവിവര്‍ഗ്ഗങ്ങള്‍ ഈ രീതിയില്‍ ഒത്തുചേരുകയും സഹകരിക്കുകയും ചെയ്യുന്നതായി മുമ്പ് അറിയപ്പെട്ടിരുന്നില്ല.
ഗവേഷണ സംഘത്തിലെ അംഗമായ റൊമാനിയയിലെ സാപിയന്‍ഷ്യ ഹംഗേറിയന്‍ യൂണിവേഴ്സിറ്റിയിലെ ബയോളജി അസോസിയേറ്റ് പ്രൊഫസറായ ഇസ്താന്‍ ഉറാക്, രണ്ട് പ്രബല ചിലന്തി ഇനങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നത് ഒരു സവിശേഷ സംഭവമാണെന്ന് അഭിപ്രായപ്പെട്ടു. ഗുഹയ്ക്കുള്ളിലെ ചിലന്തികള്‍ പുറത്ത് താമസിക്കുന്ന അവയുടെ അതേ വര്‍ഗ്ഗത്തില്‍പ്പെട്ട ചിലന്തികളില്‍ നിന്ന് ജനിതകമായി വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ഇത് ഗുഹാവാസികളായ ചിലന്തികള്‍ അവരുടെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു എന്നതിന്റെ സൂചനയാണിത്. ചെക്ക് സ്പെലിയോളജിക്കല്‍ സൊസൈറ്റിയിലെ ഗുഹാ ഗവേഷകര്‍ 2022ലാണ് ഈ കൂറ്റന്‍ ചിലന്തിവല ആദ്യമായി കണ്ടെത്തിയത്.

Comments