ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. വിവാദ പരാമർശങ്ങൾകൊണ്ടും ട്വീറ്റുകൾ കൊണ്ടും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ആര്‍ജിവി ചെറുപ്പം മുതലേ സിനിമയെ സ്നേഹിച്ചിരുന്ന കലാകാരനാണ്. തെലുങ്ക് യുവതാരമായിരുന്ന നാഗാര്‍ജ്ജുനയും അമലയും താരജോഡികളായ ‘ശിവം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ആര്‍ജിവി ആദ്യമായി സംവിധായക കുപ്പായമണിയുന്നത്. അക്രമാസക്തവും സ്റ്റൈലൈസ് ചെയ്തതുമായ ഈ ആക്ഷൻ ചിത്രത്തിലൂടെയാണ് രാം ഗോപാല്‍ വര്‍മ്മ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്.
ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ ശിവയില്‍ ബാലതാരമായി അഭിനയിച്ച സുഷമ എന്ന പെണ്‍കുട്ടിയോട് ക്ഷമാപണം നടത്തുകയാണ് സംവിധായകൻ രാംഗോപാല്‍ വർമ്മ. ചിത്രത്തിലെ പ്രധാനപ്പെട്ട സൈക്കിള്‍ ചേസ് രംഗത്തിലെ സ്റ്റണ്ടിനിടെ അപകടകരമായ ഷോട്ടുകള്‍ക്ക് വിധേയമാക്കിയതിനാണ് രാംഗോപാല്‍ വർമ്മ പെണ്‍കുട്ടിയോട് ക്ഷമ ചോദിച്ചത്. ചിത്രീകരണം കഴിഞ്ഞ് 36 വർഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്റെ ക്ഷമാപണം. ആ രംഗത്തില്‍ ബാലതാരമായി അഭിനയിച്ച സുഷമ ഇപ്പോള്‍ യുഎസില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആൻഡ് കൊഗ്നിറ്റീവ് സയൻസില്‍ ഗവേഷണം നടത്തുകയാണെന്ന് ആര്‍ജിവി തന്റെ ട്വീറ്റില്‍ കുറിച്ചു.
‘‘ശിവയിലെ ഐക്കണിക് സൈക്കിള്‍ ചേസ് രംഗത്തിലുള്ള പെണ്‍കുട്ടി സുഷമയാണ്, അവിടെ നാഗാർജുന ടെൻഷനില് സൈക്കിള്‍ ചവിട്ടുമ്പോള്‍ അവള് ഭയന്നിരിക്കുകയായിരുന്നു. സുഷമ ഇപ്പോള്‍ യുഎസ്എയില്‍ എഐ, കൊഗ്നിറ്റീവ് സയൻസ് എന്നിവയില്‍ ഗവേഷണം നടത്തുകയാണ്...’’ രാം ഗോപാല്‍ വര്‍മ്മ എക്സില്‍ കുറിച്ചു.
പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങള്‍ക്കകം രാംഗോപാല്‍ വർമ്മയ്ക്ക് സുഷമ ആനന്ദ് അകോജുവും മറുപടിയും നല്കി, ‘‘നന്ദി സർ... ശിവ എന്ന ചിത്രത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമായി ഓർമ്മിക്കപ്പെടാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. കുട്ടിക്കാലത്തെ ആ അനുഭവം മറക്കാനാവാത്തതായിരുന്നു, ഇത്രയും ഐക്കോണിക് ആയ ഒരു ചിത്രത്തിന് സംഭാവന നല്കാൻ കഴിഞ്ഞത് ഭാഗ്യമാണ്...’’ സുഷമ കുറിച്ചു.
തുടർന്നാണ് സുഷമയോട് സംവിധായകൻ ആര്‍ജിവി ക്ഷമ പറഞ്ഞത്. ‘‘അത്രയും പേടിപ്പെടുത്തുന്ന ഒരു അനുഭവം നല്‍കിയതിന് വർഷങ്ങള്‍ക്ക് ശേഷം ഞാൻ ക്ഷമ ചോദിക്കുന്നു. അന്ന് അതെനിക്ക് മനസിലായില്ല. ഒരു കൊച്ചു പെണ്‍കുട്ടിയെ അപകടകരമായ ഷോട്ടുകള്‍ക്ക് വിധേയയാക്കിയതില്‍ ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു...’’ ആര്‍ജിവി എക്സില്‍ കുറിച്ചു.
രാംഗോപാല്‍ വർമ്മ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ശിവ. നാഗാർജുന, അമല നായികനായകന്മാരായ ചിത്രത്തില്‍ രഘുവരനായിരുന്നു വില്ലനായി അഭിനയിച്ചത്. 1989-ൽ പുറത്തിറങ്ങിയ ശിവയിലെ സ്റ്റണ്ട് സീക്വൻസ്, നാഗാർജുനയും ബാലതാരമായിരുന്ന സുഷമയും അഭിനയിക്കുന്ന രംഗത്തില്‍ ഒരു സൈക്കിളിലുള്ള പിന്തുടരൽ സീക്വൻസാണ് കാണിക്കുന്നത്. ശിവയിലെ പ്രശസ്തമായ ആ രംഗത്തിൽ, നാഗാർജുനയുടെ മുഖ്യ കഥാപാത്രം സുഷമ അവതരിപ്പിക്കുന്ന തന്റെ ഇളയ മരുമകളോടൊപ്പം സൈക്കിൾ ചവിട്ടുമ്പോൾ ആക്രമിക്കപ്പെടുന്നത് കാണാം.

Comments