
മാരാരിക്കുളം: പുലിമുരുകന് സിനിമയിലെ മോഹന്‍ലാലിനെ അനുകരിച്ച് വിദ്യാര്‍ത്ഥി എടുത്തെറിഞ്ഞ ആയുധം കണ്ണില്‍ തറച്ചു വിദ്യാര്‍ത്ഥിനിക്ക് കാഴ്ച പോയി. പത്താംക്ളാസ്സ് വിദ്യാര്‍ത്ഥി എറിഞ്ഞ കമ്പി വഴിതെറ്റി നാലാം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയുടെ കണ്ണില്‍ തറയ്ക്കുകയും വലതുകണ്ണിന്റെ കാഴ്ച പോകുകയുമായിരുന്നു.
പെള്ളോത്തെ ഗവണ്മെന്റ് ഹൈസ്ക്കൂളിലെ നാലാംക്ളാസ്സുകാരി രോഷ്നമേരി (ഒമ്പത്) ക്കാണ് കാഴ്ച പോയത്. പത്താംക്ളാസ്സ് വിദ്യാര്‍ത്ഥി എടുത്തെറിഞ്ഞ കൂര്‍ത്ത കമ്പി വഴിതെറ്റി മേരിയുടെ കണ്ണില്‍ കൊള്ളുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ കണ്ണിന് 22 തുന്നലുകള്‍ വേണ്ടി വന്നു.
കോര്‍ണിയ, റെറ്റീന എന്നിവയിലൂടെ കമ്പി തുളച്ചുകയറി തുരുമ്പിന്റെ തരികള്‍ കണ്ണില്‍ അടിഞ്ഞതായാണ് സ്കാനിംഗില്‍ വ്യക്തമായത്. മത്സ്യത്തൊളിലാളിയായ ജോണ്‍ ഡിക്സണു മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയുന്നില്ല.






