ആറ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ കയറിയതിന്റെ തിളക്കത്തിലാണ് സിങ്കം 3. എന്നാല്‍ ഇതോടെ സിങ്കം നാലും പുറത്തിറങ്ങുമെന്ന് സംവിധായകന് ഹരി രംഗത്ത്. സിങ്കം നാലിന് പിന്നാലെ മറ്റൊരു ചിത്രവും അടുത്തവര്ഷമുണ്ടാകുമെന്ന് സൂര്യയും പറഞ്ഞു. ദുരൈ സിങ്കം എന്ന പോലീസ് ഉദ്യോഗസ്തനായി മൂന്ന് ചിത്രങ്ങളിലും വമ്പന്‍ പ്രകടനമാണ് സൂര്യ കാഴ്ചവച്ചത്.
ഇതിന് പിന്നാലെ സംവിധായകന് സൂര്യയുടെ വക ഒരു ഉഗ്രന്‍ സമ്മാനവും സംവിധായകനെ തേടിയെത്തി. ടൊയോട്ട ഫോര്‍ച്ച്യൂണറാണ് സമ്മാനിച്ചത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറു കോടിക്ലബ്ബില്‍ ചിത്രം കയറിയത്.
നേരത്തെ സംവിധായകന് പാണ്ഡിരാജിനും പസങ്ക രണ്ടിന്റെയും വിജയത്തിന് മാരുതി സുസുക്കി എസ് ക്രോസ് നല്‍കിയിരുന്നു. പസങ്ക രണ്ടിന്റെ നിര്‍മ്മാതാവായിരുന്നു സൂര്യ. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തേയും അദ്ദേഹം അവിസ്മരണീയമാക്കിയിരുന്നു.






