
ഇന്ത്യയില് നിന്ന് വിദേശത്തേക്ക് കുടിയേറി പാര്ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്ധിച്ചുവരുകയാണ്. ഇതോടൊപ്പം കുടിയേറ്റ പ്രശ്നം ഏതാണ്ടെല്ലാം രാജ്യങ്ങളിലും ഇന്ന് സജീവ ചര്ച്ചയാണ്. ഇതുമൂലം കാനഡ, അയര്ലന്റ്, ഇംഗ്ലണ്ട്, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യന് കുടിയേറ്റക്കാര് ശാരീരികമായ ആക്രമണങ്ങള് പോലും നേരിടുന്നു. ഇത്തരമൊരു പ്രശ്നം നിലനില്ക്കെ ഇന്ത്യന് കുടിയേറ്റക്കാര് വിദേശ രാജ്യങ്ങളില് കാണിക്കുന്ന പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുക പോലുള്ള ചില പ്രവര്ത്തികള് രൂക്ഷമായ പ്രതിഷേധമാണ് വിളിച്ച് വരുത്തുന്നത്. അക്കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി ചേര്ക്കപ്പെടുകയാണ്.
പ്രായമായവരും അംഗപരിമതര്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്ക്കും ഉപയോഗിക്കുന്നതിനായി ഡാളസ് വിമാനത്താവളത്തില് വച്ചിരുന്ന വീല്ച്ചെയറുകളില് ഒന്നൊഴിയാതെ കയറി ഇരിക്കുന്ന ഇന്ത്യന് കുടിയേറ്റക്കാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില് വലിയ പ്രതിഷേധമാണ് ഉയര്ത്തിയത്. ബ്രൂസ് എന്ന എക്സ് ഉപയോക്താവാണ വീഡിയോ പങ്കുവച്ചത്. സഹായം ആവശ്യമുള്ള അംഗപരിമിതര്ക്ക് നല്കാതെ വിമാനത്താവളങ്ങളിലെ വീല്ചെയറുകള് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ മറ്റൊരു വീഡിയോ. ഇവിടെ ഇങ്ങനെയെങ്കില് യുഎസിലെ ആരോഗ്യ സംവിധാനങ്ങളില് പ്രായമായവര് വഞ്ചിതരാകാതിരിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു. വീഡിയോയും കുറിപ്പും പെട്ടെന്ന് തന്നെ വൈറലായി. ഒന്നര ലക്ഷത്തോളം പേരാണ് ഇതിനകം വീഡിയോ കണ്ട്. പ്രതികരണവും രൂക്ഷമായിരുന്നു.
വിമാനത്താവളത്തിലെ ഇന്ത്യക്കാരുടെ പ്രവര്ത്തി രൂക്ഷമായ പ്രതികരണമാണ് സൃഷ്ടിച്ചത്. എനിക്കവരെ തടുക്കണമെന്നുണ്ട്. പക്ഷേ, തന്നെക്കൊണ്ട് കഴിയില്ലെന്നായിരുന്നു ഒരു ഇന്ത്യന് കാഴ്ചക്കാരന് എഴുതിയത്. ഇരിക്കുന്നവരില് പലരും വിമാനത്തിലേക്ക് കയറാനും ഇറങ്ങാനും ഓടി നടക്കുകയായിരുന്നുവെന്നും ഇത് കാണുമ്പോള് വെറുപ്പ് തോന്നുന്നുവെന്നും മറ്റൊരു കാഴ്ചക്കാരന് എഴുതി. എല്ലാവരില് നിന്നും പിഴ ഈടാക്കണമെന്നും ആവശ്യമുയര്ന്നു. കുടിയേറ്റക്കാരുടെ ഇത്തരം പ്രവര്ത്തികളാണ് പ്രശ്നങ്ങള് രൂക്ഷമാക്കുന്നതെന്നായിരുന്നു മറ്റൊരു കുറിപ്പ്.







Comments