സോഷ്യല്‍ മീഡിയയില്‍ നിറത്തിന്റെയും ശരീര വലിപ്പത്തിന്റെയും പേരില്‍ ദമ്പതികള്‍ പരിഹസിക്കപ്പെടുന്നത് ഒരു പുതിയ സംഭവമല്ല. ഇപ്പോഴിതാ മധ്യപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ക്കാണ് ഇത്തരത്തില്‍ ഒരു അവസ്ഥയുണ്ടായിരിക്കുന്നത്. 11 വര്‍ഷത്തെ പ്രണയത്തിനു ശേഷം അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍, അവരുടെ സന്തോഷകരമായ നിമിഷങ്ങള്‍ കാണാതെ അവരെ മോശം കമന്റുകള്‍ നല്കി അക്രമിക്കുകയാണ് സോഷ്യല്‍ മീഡിയ. വരന്റെ നിറമാണ് വലിയ തോതില്‍ പരിഹാസകമന്റുകളും വിദ്വേഷ കമന്റുകളും ചിത്രത്തിന് വരാന്‍ കാരണമായി തീര്‍ന്നിരിക്കുന്നത്.
റിഷഭ് രജ്പുത്തിന്റെയും ഷോണാലി ചൗക്സിയുടെയും വിവാഹ ഫോട്ടോകളും വീഡിയോകളും എക്സില്‍ വൈറലായതിന് പിന്നാലെയാണ്, വരന്റെ ഇരുണ്ട നിറത്തിന് വിമര്‍ശനവും പരിഹാസവും നേരിടേണ്ടി വന്നത്. ഇരുവരും വളരെയേറെ സന്തോഷത്തോടെ ഹാരം കൈമാറുന്ന അതിമനോഹരമായ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, അതിനു വന്നിരിക്കുന്ന കമന്റുകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നവയായിരുന്നില്ല. ദിവ്യ എന്ന യൂസറും ചിത്രം എക്സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് കാണാം. 'ഇത്തരം വിവാഹത്തിന് പിന്നിലെ പ്രധാന കാരണം എന്തായിരിക്കും' എന്ന് ചോദിച്ചുകൊണ്ടാണ് ദിവ്യ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍, ചിത്രത്തിന് വരന്റെ നിറത്തെ പരിഹസിച്ചുകൊണ്ടാണ് പലരും കമന്റ് നല്‍കിയത്. പണം കണ്ടിട്ടായിരിക്കാം, സര്‍ക്കാര്‍ ജോലി കണ്ടിട്ടായിരിക്കാം തുടങ്ങിയ കമന്റുകളാണ് പലരും നല്‍കിയത്. അതേസമയം, ഇവരെ പരിഹസിച്ചവരും ഉണ്ടായിരുന്നു. 'എന്തിനാണ് സഹോദരീ ഇത് ചെയ്തത്' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. 'പണം മാത്രം നോക്കിയായിരിക്കും ഈ യുവാവിനെ അവര്‍ വിവാഹം ചെയ്തത്' എന്നും പലരും കമന്റ് നല്കി. അതേസമയം, 'സ്നേഹം കൊണ്ട്' എന്ന് കമന്റ് നല്കിയവരും ഉണ്ട്. പോസ്റ്റ് ഷെയര്‍ ചെയ്ത ദിവ്യയും സ്നേഹം എന്നാണ് പറയുന്നത്. എന്നാല്‍, അതിന് എന്താണ് ഈ വിവാഹത്തില്‍ കുഴപ്പമെന്നും ഈ ലോകത്ത് ഇത് എത്രമാത്രം വിദ്വേഷമാണ് നിറഞ്ഞിരിക്കുന്നത് എന്നും കമന്റ് നല്കിയവരും ഉണ്ട്.

Comments