ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ആവേശമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ തലവന്മാരായിരുന്ന എംഎസ് ധോണിയും വിരാട് കോഹ്ലിയും. കളിക്കളത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും വലിയൊരു സൗഹൃദം ഇവര്‍ക്കിടയിലുണ്ട്. ക്രിക്കറ്റ് മൈതാനിയില്‍ ഇന്ത്യന്‍ടീമിന്റെ വിജയം ഇവര്‍ രണ്ടാളും ആഘോഷിക്കുന്നത് ആരാധകര്‍ മനസ്സു നിറഞ്ഞ് ആസ്വദിച്ചിട്ടുണ്ട്. രണ്ടുപേരും ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ചെങ്കിലും സൗഹൃദത്തിന്റെ ആഴം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല.
ഇപ്പോഴിതാ വിരാട് കോഹ്ലിയുടേയും എംഎസ് ധോണിയുടേയും മനോഹരമായൊരു വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. റാഞ്ചിയിലെ വീട്ടില്‍ നിന്നും അത്താഴം കഴിച്ച ശേഷം വിരാട് കോഹ്ലിയെ ഹോട്ടലില്‍ ഡ്രോപ് ചെയ്യാനെത്തിയെ ധോണിയെ ദൃശ്യങ്ങളില്‍ കാണാം. കോഹ്ലിക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനുമാണ് റാഞ്ചിയിലെ ഫാംഹൗസില്‍വച്ച് ധോണി ഡിന്നര്‍ നല്‍കിയത്. തന്റെ എസ്യുവിയുടെ ഡ്രൈവിങ് സീറ്റില്‍ ധോണിയും പാസഞ്ചര്‍ സീറ്റില്‍ കോഹ്ലിയും ഇരിക്കുന്നത് വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വലിയ എസ്കോട്ട് വാഹനങ്ങളോ സുരക്ഷാ അംഗങ്ങളോ ഒന്നും താരങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.
പുറത്തുനില്‍ക്കുന്ന ആരോ പകര്‍ത്തിയ ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി പ്രചരിച്ചു. നിമിഷങ്ങള്‍ക്കകം ഈ ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു. ഒരു പതിറ്റാണ്ടുകാലം നീണ്ടുനിന്ന സൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായ ഈ കാര്‍ യാത്ര അസുലഭ നിമിഷമാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്.
നവംബര്‍ 30 ന് നടക്കാനിരിക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിനു മുന്നോടിയായി ബുധനാഴ്ച്ചയാണ് കോഹ്ലി ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത്. മകന്റെ ജനനത്തോടനുബന്ധിച്ച് ടീമില്‍ നിന്നും വിട്ടുനിന്നതിനാല്‍, റാഞ്ചിയില്വച്ചു നടന്ന 2024 ലെ ഇംഗ്ലണ്ട് ടെസ്റ്റില്‍ കോഹ്ലി എത്തിയിരുന്നില്ല. കോലി ഇന്ത്യക്കായി അവസാനം കളിച്ചത് കഴിഞ്ഞ ഒക്ടോബര്‍ 25 ന് സിഡ്നിയില്വച്ചു നടന്ന ഒസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ്.

Comments