മലയാളി സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള സംവിധായകനാണ് അമല്‍ നീരദ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗ്യാങ്സ്റ്റർ ചിത്രം ബിഗ് ബിയിലൂടെയാണ് അമൽ നീരദ് സംവിധായകന്റെ കുപ്പായമണിയുന്നത്. നായകന്റെ അല്ലെങ്കിൽ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ഒട്ടേറെ ക്ലോസ്അപ് ഷോട്ടുകൾ നല്കുന്ന അമലിന്റെ കഥാപാത്രങ്ങളിലും മേക്കിങ്ങിലും ചിത്രങ്ങളുടെ പോസ്റ്ററുകൾക്കു പോലും വ്യത്യസ്തതയുണ്ടായിരുന്നു.
വളരെ കുറഞ്ഞ സംഭാഷണങ്ങളിലൂടെ തന്റെ നായകൻമാരെ അമൽ മാസാക്കിയിട്ടുണ്ട്. കളർ ടോൺ, സ്ലോ-മോഷൻ, പശ്ചാത്തല സംഗീതം, ആക്ഷൻ അങ്ങനെ എല്ലായിടത്തും അമൽ നീരദ് തന്റെ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. വലിയ സംഭാഷണങ്ങളില്ലാതെ മമ്മൂട്ടിയെന്ന താരത്തിന്റെ മികച്ച അഭിനയമാണ് ബിഗ് ബിയിലൂടെ പ്രേക്ഷകര്‍ കണ്ടറിഞ്ഞത്.
ഇപ്പോഴിതാ അമല്‍ നീരദിന്റെ ആദ്യചിത്രം തന്നെ നായകനാക്കിയാണ് പ്ലാൻ ചെയ്തിരുന്നതെന്ന് തുറന്നുപറയുകയാണ് വിനായകൻ. ഒരു ആക്ഷൻ റോഡ് മൂവി ആയിരുന്നു അതെന്നും എന്നാല്‍ ആ സിനിമ നടക്കാതെ പോയി എന്നും വിനായകൻ പറയുന്നു.
‘‘ബിഗ് ബിയ്ക്ക് മുൻപ് അമല്‍ നീരദ് ആദ്യം സിനിമ ചെയ്യാൻ പ്ലാൻ ചെയ്തത് എന്നെ നായകനാക്കി ആയിരുന്നു പക്ഷെ അത് നടന്നില്ല. അദ്ദേഹം ആ സിനിമ ചെയ്യാനായി കുറച്ച് അലഞ്ഞിരുന്നു പക്ഷെ അത് നടന്നില്ല. അമല്‍ നീരദിന്റെ ആദ്യത്തെ നായകൻ ഞാൻ ആണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ഗംഭീര ആക്ഷൻ റോഡ് മൂവി ആയിട്ടാണ് പ്ലാൻ ചെയ്തത്...ബിഗ് ബി ടൂവിന്റെ സബ്ജക്ട് എന്തായിരുന്നു എന്നെനിക്കറിയില്ല. മമ്മൂക്ക സാറിന്റെ അടുത്തങ്ങനെ പോയി നിന്നാല്‍ സംസാരിക്കാന്‍ എനിക്ക് പറ്റില്ല...’’ വിനായകന് പറയുന്നു. അമല്‍ നീരദിന്റെ ആദ്യ സിനിമയായ ബിഗ് ബിയില്‍ വിനായകൻ ഒരു പ്രധാന വേഷം ചെയ്തിരുന്നു.
മമ്മൂട്ടി ചിത്രം ‘കളങ്കാവല്‍’ ആണ് ഇനി പുറത്തിറങ്ങാനുള്ള വിനായകൻ ചിത്രം. ദുല്‍ഖർ സല്മാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. ഈ സിനിമ അനൗണ്‍സ് ചെയ്ത അന്നുമുതല്‍ സിനിമയ്ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ താന്‍ വില്ലനാണെന്നും വിനായകനാണ് നായകനെന്നുമുള്ള സൂചന മമ്മൂട്ടി നല്‍കിയിരുന്നു. സിനിമയുടെ ടീസറിനും പോസ്റ്ററുകള്‍ക്കും വലിയ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് വലിയ പ്രതീക്ഷയും ആകാംഷയുമാണ് പ്രേക്ഷകർക്കുള്ളത്.

Comments